|    Aug 21 Mon, 2017 10:18 am
Home   >  Todays Paper  >  Page 4  >  

ജോലി അറ്റന്‍ഡര്‍ ; താജുവിന് സപ്ലൈകോ വക സര്‍ക്കാര്‍ ഉദ്യോഗം

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: സര്‍ക്കാര്‍ ജോലി ഏവരുടെയും സ്വപ്‌നമാണ്. വര്‍ഷങ്ങളായുള്ള പ്രയ്തനത്തിനൊടുവിലാണ് പലരും സര്‍ക്കാര്‍ മേഖലയിലേക്ക് എത്തിപ്പെടുന്നത് തന്നെ. എന്നാല്‍ ആലുവ, എരമം,പുതുവല്‍പറപ്പമ്പില്‍ ടി എ താജുവിന് സര്‍ക്കാര്‍ ജോലി സമ്മാനിച്ച പൊല്ലാപ്പ് ചെറുതല്ല. കടലാസില്‍ മാത്രമാണ് താജു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അതും സര്‍ക്കാര്‍ നല്‍കിയ റേഷന്‍ കാര്‍ഡില്‍. 2008ലാണ് സര്‍ക്കാര്‍ ജോലി താജുവിന്റെ തോളിലേക്കെത്തുന്നത്. അന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ നല്‍കിയ കാര്‍ഡില്‍ ജോലി സര്‍ക്കാര്‍ ഉദ്യോഗം. തിരുത്താന്‍ വില്ലേജ് മുതല്‍ താലൂക്ക് ഓഫീസുകള്‍ വരെ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സത്യം മനസിലാക്കിയ ചില ഉദ്യോഗസ്ഥര്‍ ഇനി അടുത്ത കാര്‍ഡ് വിതരണം ചെയ്യുന്നത് വരെ കാത്തിരിക്കുവാനും അന്ന്് ശരിയാക്കാമെന്നും  ഉറപ്പുപറഞ്ഞു.  ഈ പ്രതീക്ഷയില്‍ താജുവും കുടുംബവും കാത്തിരുന്നത് 10 വര്‍ഷം. ഇക്കാലയളവിലെല്ലാം അവകാശമുണ്ടായിട്ടും സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ നിന്നെല്ലാം താജുവും കുടുംബവും പുറത്താക്കപ്പെട്ടു. രണ്ട് മാസം മുമ്പാണ് കാര്‍ഡ് പുതുക്കാന്‍ സപ്ലൈകോ ഓഫീസിലെത്തിയത്. പുതിയ കാര്‍ഡിലും താജു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ.  തെറ്റ് തിരുത്താന്‍ വീണ്ടും സര്‍ക്കാര്‍ ഓഫീസുകളുടെ പടിവാതിലുകള്‍  താജു കയറിയിറങ്ങുകയാണ് താജു. തൊഴിലുറപ്പ് പണിക്കു പോകുന്ന ഭാര്യയുടെ മാസ വരുമാനവും കുത്തനെ ഉയര്‍ത്തിയാണ് കാര്‍ഡില്‍ നല്‍കിയിട്ടുള്ളത്. തെറ്റുകള്‍ തിരുത്തി അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അവകാശപ്പെടുമ്പോഴും താജുവിനെ പോലുള്ളവര്‍ക്കുണ്ടാകുന്ന നീതി നിഷേധത്തിന് ആര് ഉത്തരം നല്‍കുമെന്നത് ചോദ്യമായി തന്നെ നിലനില്‍ക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക