|    Nov 17 Sat, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജോലിയില്‍ തിരിച്ചെടുക്കണമെന്ന്; മിഷയെ അറസ്റ്റ് ചെയ്തു

Published : 2nd August 2018 | Posted By: kasim kzm

പാലക്കാട്: ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അഹല്യ സ്ഥാപനത്തിന്റെ കവാടത്തിനു മുന്നില്‍ സമരം ചെയ്തുവരുന്ന ഇരിഞ്ഞാലക്കുട സ്വദേശി മിഷയെ കൊഴിഞ്ഞാമ്പാറ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയലക്ഷ്യത്തിനാണ് കേസെടുത്തിരിക്കുന്നത്.
അഹല്യയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന തന്നെ യാതൊരുകാരണവുമില്ലാതെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നുവെന്നാരോപിച്ചാണ് മിഷ രണ്ടുമാസം മുമ്പ് സമരം തുടങ്ങിയത്. ആദ്യം സ്ഥാപനത്തിന്റ ഗേറ്റിനു മുമ്പില്‍ ഒറ്റയാ ള്‍ പോരാട്ടം നടത്തി. ഇതിനെതിരേ അഹല്യ ഗ്രൂപ്പ് ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങുകയും കവാടത്തില്‍ നിന്ന് നൂറുമീറ്റര്‍ മാറി സമരം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍-കോയമ്പത്തൂര്‍ റോഡിന് സമീപം മരത്തണലില്‍ കുത്തിയിരുന്നാണ് പിന്നീട് സമരം തുടര്‍ന്നത്. എന്നാല്‍, ജോലിയില്‍ തിരിച്ചെടുക്കുകയോ പ്രശ്‌നം പരിഹരിക്കുകയോ ചെയ്യാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് മിഷ പറയുന്നു. ഇതേതുടര്‍ന്ന്, രണ്ടു ദിവസം മുമ്പാണ് വീണ്ടും സ്ഥാപനത്തിന്റെ കവാടത്തിനരികില്‍ സമരം തുടങ്ങിയത്. ഇതോടെയാണ് കോടതി നിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പോലിസ് നടപടിയെടുത്തത്.
മിഷയെ അറസ്റ്റ് ചെയ്തതറിഞ്ഞ് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തിയിരുന്നു. കോടതിയി ല്‍ ഹാജരാക്കിയ മിഷയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് വനിതാ ജയിലിലേക്കയച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss