|    May 26 Fri, 2017 3:37 am
FLASH NEWS

ജോലിഭാരം വര്‍ധിക്കുന്നു; എക്‌സൈസ് വകുപ്പില്‍ പുതിയ പോസ്റ്റുകള്‍ വേണമെന്ന്

Published : 5th August 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാനത്തെ എക്‌സൈസ് ജീവനക്കാരുടെ ദൈനംദിന ജോലികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പോസ്റ്റുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. 3.5 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് ആകെ എക്‌സൈസ് ജീവനക്കാരുടെ എണ്ണം 4800 ആണ്. 2011ല്‍ അന്നത്തെ അഡീഷനല്‍ എക്‌സൈസ് ഓഫിസര്‍ 27,000 ജീവനക്കാര്‍ വകുപ്പില്‍ വേണമെന്ന് റിപോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നടപടിയായിരുന്നി ല്ല. എന്‍ഫോഴ്‌സ്‌മെന്റ് ജോലികള്‍ക്ക് പുറമെ ക്ലറിക്കല്‍ ജോലി, പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരവും കാണല്‍, പഞ്ചായത്ത്തല-നിയമസഭാതല ജനകീയകമ്മിറ്റികള്‍ വിളിച്ച് കൂട്ടല്‍ ബോധവല്‍ക്കരണപരിപാടികള്‍ നടത്തല്‍ തുടങ്ങി ജോലികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയപോസ്റ്റുകള്‍ വേണമെന്നാവശ്യം ശക്തമാവുന്നത്.
ആകെയുള്ള 4800 ജീവനക്കാരില്‍ എക്‌സെസ് ഡ്രൈവര്‍മാര്‍ 272, സിവില്‍ എക്‌സൈസ് ഓഫിസര്‍ 2924, പ്രിവന്റീവ് ഓഫിസര്‍ 997, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ 83, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ 340, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 139, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ 19, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ 18, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എട്ട് എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ എണ്ണം. 1968 ലെ നിലവില്‍വന്ന സ്റ്റാഫ് പാറ്റേണ്‍ ആണ് വകുപ്പില്‍ ഇപ്പോ ഴും നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് 850 പൊതുജനങ്ങള്‍ക്ക് ഒരുപോലിസുകാരന്‍ എന്ന നിലയുള്ളപ്പോള്‍ 8300 പേര്‍ക്ക് ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ എന്നാണ് അവസ്ഥ. കേവലം 15 ജീവനക്കാര്‍ ജോലി ചെയ്യുന്ന എക്‌സൈസ് റേഞ്ച് പരിധിയില്‍ 25 പോലിസുകാര്‍വീതമുള്ള അഞ്ചോ ആറോ പോലിസ് സ്‌റ്റേഷനുകള്‍ ഉണ്ട് എന്നതാണ് വാസ്തവം.
2010ലെ പോലിസ് ആക്ട് അനുസരിച്ച് എട്ടുമണിക്കൂറിലധികം ജോലി പോലിസുകാരില്‍ നിന്ന് അടിയന്തിര സാഹചര്യങ്ങളിലൊഴികെ പ്രതീക്ഷിക്കരുതെന്ന് അനുശാസിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സൈസ് വകുപ്പില്‍ ഇതിന് നടപടികളില്ല. രപുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കുക, റ്‌സ്‌ക് അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേ ളനം ഈമാസം ആറിന് കോഴിക്കോട്ട് ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day