|    Jul 28 Fri, 2017 8:14 am
FLASH NEWS

ജോലിക്ക് നിന്ന് മോഷണം നടത്തുന്ന യുവതി പിടിയില്‍

Published : 4th March 2016 | Posted By: swapna en

പെരിന്തല്‍മണ്ണ: വീടുകളില്‍ ജോലിക്ക് നിന്ന്  സ്വര്‍ണവും പണവും കളവ് നടത്തിമുങ്ങുന്ന ഗൂഡല്ലൂര്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ ആറാട്ടുപാറസ്വദേശിനി കക്കോളി സാബിറയാണ്  അറസ്റ്റിലായത്.  പെരിന്തല്‍മണ്ണ ഹൗസിങ് കോളനിയിലെ റിട്ടയേര്‍ഡ്  പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കളവ് പോയ കേസില്‍ നടന്ന  അന്വേഷണത്തിനിടയിലാണ് യുവതി പിടിയിലാവുന്നത്.  പ്രതിയെ  കൂടുതല്‍ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ, നാട്ടുകല്‍,മേലാറ്റൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വീടുകളില്‍ നിന്നായി 25 പവനിലധികം സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കളവ് ചെയ്തതായി ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു
.മലപ്പുറം,കോട്ടക്കല്‍, മഞ്ചേരി ,പട്ടിക്കാട്,എടക്കര ,എറണാകുളം  തുടങ്ങി  പല സ്ഥലങ്ങളിലും ഇവര്‍ ജോലിക്ക്   നിന്നിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ  വര്‍ഗ്ഗീസ്,  സിഐ എ എം സിദ്ദീഖ് ,എസ് ഐ  ജോബിതോമസ്, പെരിന്തല്‍മണ്ണടൗണ്‍ ഷാഡോപോലീസ് എന്നിവര്‍  ചേര്‍ന്നാണ്  യുവതിയെ അറസ്റ്റ്  ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക