|    Oct 16 Tue, 2018 2:50 am
FLASH NEWS

ജോലിക്ക് കൂലി ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്നത് നാടിനപമാനം: അഹ്്മദ് കുട്ടി ഉണ്ണിക്കുളം

Published : 6th September 2017 | Posted By: fsq

 

കോഴിക്കോട്: ചെയ്തജോലിക്ക് കൂലി ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമരംചെയ്യേണ്ട ഗതികേടിലാണ് ഇവിടത്തെ തൊഴിലുറപ്പ് തൊഴിലാളികളായ ലക്ഷക്കണക്കിനു സ്ത്രീകള്‍. ഇത് നാടിന് അപമാനമാണെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. തിരുവോണനാളില്‍ എസ്ടിയു തൊഴിലുറപ്പു തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.     വീട്ടാവശ്യങ്ങള്‍ക്കും മക്കളുടെ പഠനച്ചെലവു കണ്ടെത്താനുംവേണ്ടി കുറഞ്ഞകൂലിക്കു പണിചെയ്യുന്ന ഇവരെ സമരത്തിലേക്കു— തള്ളിവിടുന്നത് തികഞ്ഞ ദ്രോഹമാണ്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതമാര്‍ഗമായി മാറിക്കഴിഞ്ഞ ഈ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഇ കെ ഇബ്രാഹീം അധ്യക്ഷ വഹിച്ചു.വി വി കെ ജാതിയേരി, അബ്ദുല്ല വല്ലന്‍ കണ്ടത്തില്‍, സി കെ ജമീല, നജ്മബീവി, ടി പി ഹമീദ് നദാപുരം, എ മൂസക്കോയ ഹാജി, ജാഫര്‍ സക്കീര്‍, പോക്കു ഹാജി, പുത്തലത്ത് മുഹമ്മദ്, ഖദീജ ഇബ്രാഹീം, കുഞ്ഞമ്മദ് വളയം, പാത്തു ചെറു മോത്ത്, ഹനീഫ കരിമ്പില്‍, ഫസല്‍ വാരിസ്, സുല്‍ഫിക്കറലി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss