|    Jul 20 Fri, 2018 4:15 pm
FLASH NEWS

ജോലിക്കിടെ ദേഹാസ്വാസ്ഥ്യം : നാലു തോട്ടംതൊഴിലാളികള്‍ ആശുപത്രിയില്‍

Published : 1st November 2017 | Posted By: fsq

 

പൊഴുതന: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലു തോട്ടംതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ചൂര്‍ എച്ച്എംഎല്‍ തേയിലത്തോട്ടത്തിലെ സ്ത്രീത്തൊഴിലാളികള്‍ക്കാണ് ഇന്നലെ രാവിലെ  ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൊഴുതന സ്വദേശികളായ ശ്രീദേവി, ആമിന, റംല, നസീമ എന്നിവരാണ് ചികില്‍സ തേടിയത്. തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ തേയിലത്തോട്ടങ്ങളില്‍ കീടനാശിനി അമിതമായി പ്രയോഗിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സംഭവം. ഇന്നലെ രാവിലെ തേയില നുള്ളാന്‍ എത്തിയതായിരുന്നു തൊഴിലാളികള്‍. ജോലി തുടങ്ങി അല്‍പനേരത്തിനുള്ളില്‍ ഛര്‍ദിയും തലചുറ്റലും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ശ്രീദേവി ഒഴികെയുള്ളവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss