|    Jun 18 Mon, 2018 10:58 pm

ജോലിക്കിടെ അപകടത്തില്‍പെട്ട യുവാവിന്റെ ചികില്‍സയ്ക്ക് നാട്ടുകാര്‍ കൈകോര്‍ക്കുന്നു

Published : 16th November 2016 | Posted By: SMR

ഫറോക്ക്: ജോലിക്കിടയില്‍ ഉയരത്ത് നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ച യുവാവിന്റെ ചികില്‍സയ്ക്കായി നാട്ടുകാര്‍ കൈകോര്‍ക്കുന്നു. ഉമ്മയും ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും അടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്നു ചെറുവണ്ണുര്‍ ടി പി റോഡില്‍ വാടകക്ക് താമസിക്കുന്ന ഷബീര്‍ (44). ഒരു മാസം മുമ്പാണ് ജോലിക്കിടെ ഷബീര്‍ അപകടത്തി ല്‍പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അരക്ക് കീഴെ ചലനശേഷിയില്ല. ചികില്‍സയും വാടക വീട്ടില്‍ നിന്നുള്ള പുനരധിവാസവും ലക്ഷ്യമാക്കിയാണ് ഡോ. ടി പി നൗഷീര്‍ രക്ഷാധികാരിയും ടി പി ഷഹീദ് ചെയര്‍മാനും കെ മുഹമ്മദ്കുട്ടി (കെആര്‍എസ്) കണ്‍വീനറായും ഷബീര്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. യൂനിയന്‍ ബാങ്ക് ഫറോക്ക് പേട്ട ബ്രാഞ്ചില്‍ 450802120005158 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചു. ഐഎഫ്എസ്‌സി കോഡ്:  യുബിഐ നം: 545082

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss