|    Feb 24 Fri, 2017 12:36 am

ജോലിക്കാരന്റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്

Published : 4th November 2016 | Posted By: SMR

കൊല്ലം: വീട്ടിലെ കൃഷിപ്പണി ചെയ്തുതരാമെന്ന് പറഞ്ഞ് മുന്‍കൂട്ടി പണംവാങ്ങുകയും സമയത്ത് ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് ജോലിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്ന കേസില്‍ പ്രതിയെ ജീവപര്യന്തം തടവ്. എഴുകോണ്‍ അറുപറകോണം ചരുവിള കിഴക്കേതില്‍ വീട്ടില്‍ ഭാസ്‌കരന്‍(70) എന്നയാള്‍ മരിച്ച കേസില്‍ എഴുകോണ്‍ കണ്ണന്‍കര വീട്ടില്‍ ചെണ്ട മുരളി എന്ന മുരളി(51)യെയാണ് ശിക്ഷിച്ചത്. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി-3 എസ് ശരത്ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരമാണ് ജീവപര്യന്തം തടവ് വിധിച്ചത്. 2013 ഫെബ്രുവരി 24ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. എഴുകോണ്‍ ജങ്ഷനില്‍ വച്ച് ഭാസ്‌കരനെ കണ്ട പ്രതി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോയി വീട്ടിനകത്ത് വച്ച് മര്‍ദ്ദിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അബോധാവസ്ഥയിലായ ഭാസ്‌കരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അന്ന് രാത്രി മരിച്ചു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ പൊട്ടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നു. എഴുകോണ്‍ എസ്‌ഐ ആയിരുന്ന എച്ച് മുഹമ്മദ് ഖാന്‍, സിഐമാരായിരുന്ന കെ സദന്‍, വി ജോഷി എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക