|    May 25 Thu, 2017 5:59 pm
FLASH NEWS

ജോര്‍ദാനില്‍ 70,000ഓളം സിറിയക്കാര്‍ പട്ടിണിയില്‍

Published : 3rd July 2016 | Posted By: SMR

അമ്മാന്‍: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ സിറിയയില്‍ നിന്നുള്ള 30,000ഓളം കുട്ടികള്‍ പട്ടിണിയില്‍ കഴിയുന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ജോര്‍ദാന്‍ അധികൃതര്‍ ഭക്ഷണ, സഹായ വിതരണങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് 30,000 കുട്ടികളടക്കം 70,000 സിറിയക്കാര്‍ പട്ടിണിയില്‍ കഴിയുന്നത്. ഭക്ഷണത്തിനു പുറമേ ശുദ്ധജലവും ഇവര്‍ക്കു ലഭ്യമാവുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു. ബേം എന്നറിയപ്പെടുന്ന അതിര്‍ത്തി മേഖലയിലേക്കുള്ള സഹായ വിതരണമാണ് ജോര്‍ദാന്‍ അധികൃതര്‍ തടഞ്ഞുവച്ചത്. കഴിഞ്ഞമാസമുണ്ടായ ഐഎസ് ആക്രമണത്തെത്തുടര്‍ന്നായിരുന്നു ഈ നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day