|    May 22 Mon, 2017 9:19 pm
FLASH NEWS

ജോര്‍ദാനില്‍ എഴുത്തുകാരന്‍ വെടിയേറ്റു മരിച്ചു

Published : 26th September 2016 | Posted By: SMR

അമ്മാന്‍: ജോര്‍ദാനിലെ പ്രമുഖ എഴുത്തുകാരന്‍ നഹേദ് ഹത്താറിനെ(5) കോടതിപരിസരത്തുവച്ച് തോക്കുധാരികള്‍ വെടിവച്ചു കൊന്നു. ഇസ്‌ലാമിനെ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെന്ന കേസില്‍ കോടതിയില്‍ വിചാരണയ്‌ക്കെത്തിയപ്പോഴായിരുന്നു ഹത്താര്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പെട്ര റിപോര്‍ട്ട് ചെയ്തു. മൂന്നു തവണയാണ് ഇദ്ദേഹത്തിനു വെടിയേറ്റത്. കൊലപാതകിയെ പോലിസ് അറസ്റ്റ് ചെയ്തതായും പെട്ര റിപോര്‍ട്ട് ചെയ്തു. അമ്മാനിലെ അബ്ദാലി ജില്ലയിലെ കോടതിയില്‍ വച്ചായിരുന്നു ആക്രമണം.
കഴിഞ്ഞമാസമായിരുന്നു അപകീര്‍ത്തിക്കേസില്‍ ഹത്താര്‍ അറസ്റ്റിലായത്. താന്‍ മതത്തെയല്ല അപമാനിച്ചതെന്നും തീവ്രവാദികള്‍ക്കു മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് കാര്‍ട്ടൂണ്‍ പങ്കുവച്ചതിലൂടെ ചൂണ്ടിക്കാട്ടിയതെന്നും ഹത്താര്‍ വ്യക്തമാക്കിയിരുന്നു. വിവാദപരമായ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു ഹത്താറെന്ന് എഴുത്തുകാരന്‍ ഫഹദ് അല്‍ ഖിതാന്‍ പറഞ്ഞു. സിറിയയിലെ ബശ്ശാറുല്‍ അസദിനെ പിന്തുണച്ച ഹത്താര്‍ അസദ് ഭരണകൂടത്തെ എതിര്‍ക്കുന്നവരെ ഭീകരവാദികളെന്നു വിളിച്ചിരുന്നു. സിറിയയില്‍ വിമതരെ പിന്തുണയ്ക്കുന്ന യുഎസ് സഖ്യത്തില്‍ പങ്കാളിയായ രാജ്യമാണ് ജോര്‍ദാന്‍. ഫലസ്തീനില്‍ നിന്ന് ജോര്‍ദാനിലെത്തിയവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമെന്ന നിലപാടിനെയും ഹത്താര്‍ പിന്തുണച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day