|    Jul 26 Wed, 2017 8:21 am
FLASH NEWS

‘ജോര്‍ജ് സി കാപ്പനെതിരേ ഇന്‍കം ടാക്‌സിനെ സമീപിക്കും’

Published : 7th October 2016 | Posted By: Abbasali tf

പാലാ: കിഴതടിയൂര്‍ ബാങ്കിനെ മറയാക്കി പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍ നടത്തുന്നത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നു കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജോര്‍ജ് സി കാപ്പന്റെ അഴിമതിയ്ക്കു കൂട്ടു നില്‍ക്കാത്ത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ഉത്തര കൊറിയന്‍ മോഡലില്‍ ബോര്‍ഡില്‍ നിന്നു പുറത്താക്കുകയായിരുന്നുവെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സാമ്പത്തികമായി ഒരു പിന്‍ബലവുമില്ലാതിരുന്ന ജോര്‍ജ് സി കാപ്പന്‍ ചുരുങ്ങിയ കാലംകൊണ്ടു കോടികള്‍ സമ്പാദിച്ചതു സംബന്ധിച്ചു അന്വേഷണം നടത്തണം. നിലവില്‍ പാലായിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണു കാപ്പന്റെ സ്ഥാനം. മീനച്ചില്‍ താലൂക്കിലെ സ്ഥലം വില്‍പ്പനയും ഇടപാടുകളും നിയന്ത്രിക്കുന്നത് കാപ്പന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണ്. പാലായിലും പരിസരങ്ങളും ഭൂമിയും സ്ഥലവും വാങ്ങുന്നവരുടെയും, വില്‍പ്പന നടത്തുന്നവരുടെയും വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍കം ടാക്‌സ് വിഭാഗത്തെ സമീപിക്കുമെന്നും കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ആന്റണി കുന്നുംപുറത്ത്, നിയോജക മണ്ഡലം സെക്രട്ടറി മാത്തുക്കുട്ടി മാത്യു കുഴിഞ്ഞാലില്‍ അറിയിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക