|    Jan 22 Sun, 2017 5:44 pm
FLASH NEWS

ജോര്‍ജിന്റെ മന്ത്രിസഭാ പുനപ്രവേശനം ഇന്ന്

Published : 26th September 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടകയില്‍ കെ ജെ ജോര്‍ജ് മന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഡിവൈഎസ്പി എം കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സിഐഡി ശുദ്ധിപത്രം നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്.
രാജ്ഭവനില്‍ രാവിലെ 10.15നായിരിക്കും സത്യപ്രതിജ്ഞയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബംഗളുരു വികസന, നഗരാസൂത്രണ മന്ത്രിയായിരുന്ന ജോര്‍ജ് ജൂലൈ 18നാണ് രാജിവച്ചത്. ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജോര്‍ജിനും രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കേരി, കുടക് ജില്ലാ കോടതി പോലിസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രി രാജിവച്ചത്.
ജൂലൈ ഏഴിനാണ് ഗണപതിയെ മടിക്കേരിയിലെ ലോഡ്ജ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ജോര്‍ജ്, പോലിസ് ഉദ്യോഗസ്ഥരായ എ എം പ്രസാദ്, പ്രണബ് മൊഹന്തി എന്നിവര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഗണപതി ടിവി ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഗണപതിയുടെ മകന്‍ നെഹാലിന്റെ സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കും മറ്റുമെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക