|    Dec 15 Sat, 2018 4:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജോര്‍ജിന്റെ പരാമര്‍ശം പാടില്ലാത്തത്: കെ മുരളീധരന്‍

Published : 12th September 2018 | Posted By: kasim kzm

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നു കെ മുരളീധരന്‍ എംഎല്‍എ. മറ്റുള്ളവരെ കുറ്റം പറയലല്ല ജനപ്രതിനിധികളുടെ ജോലി. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എംഎല്‍എമാര്‍ക്ക് അവകാശവുമില്ല. ആരെയും പരിശുദ്ധരാക്കാനും നില്‍ക്കേണ്ടതില്ല. പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥയെ സമീപിക്കുകയാണു വേണ്ടതെന്നും മുരളി പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ ബിജെപി അനുകൂല നിലപാടാണ് എടുക്കുന്നത്. ഷാഹിദാ കമാലിന് നേരെ ഉണ്ടായ കൈയേറ്റത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയ ദിവസം കാറില്‍ യാത്ര ചെയ്യേണ്ട കാര്യം അവര്‍ക്കില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss