|    Oct 15 Mon, 2018 8:15 pm
FLASH NEWS

ജോയ്‌സ് ജോര്‍ജ് എംപി പീരുമേട് എംആര്‍എസ് സ്‌കൂള്‍ സന്ദര്‍ശിച്ചു

Published : 23rd September 2017 | Posted By: fsq

 

ചെറുതോണി: പട്ടികജാതി ജനവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പീരുമേട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഇടുക്കി എം ആര്‍ എസ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ വികസന സമിതി യോഗത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമായാണ് എം പി പീരുമേട് എം ആര്‍ എസില്‍ എത്തിയത്. അദ്ധ്യാപകരെയോ, സ്ഥാപന മേധാവികളെയോ മുന്‍ കൂട്ടി അറിയിക്കാതെയായിരുന്നു എം പി യുടെ സന്ദര്‍ശനം. അപ്രതീക്ഷിതമായി ജനപ്രതിനിധിയെ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ ഒപ്പം കൂടി. തങ്ങളുടെ ആവശ്യങ്ങളും, പരാതികളും വിദ്യാര്‍ത്ഥികള്‍ എം പി യോട് പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ പട്ടിക ജാതി സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. 350 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്.  സ്‌കൂളിന്റെ പ്രവര്‍ത്തനം സന്തോഷകരമാണെന്നും അപ്രതീക്ഷിതമായി എത്തിയിട്ടു കൂടി ചിട്ടയും, അച്ചടക്കവും നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ശ്ലാഘനീയമാണെന്നും എം പി പറഞ്ഞു. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും, യാത്രാ ആവശ്യത്തിനായി ചെറിയ വാഹനം അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എം പി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss