ജോയിസ് ജോര്‍ജ് എംപിക്കെതിരായ കൊട്ടക്കാമ്പൂര്‍ കേസ്
Published : 7th April 2018 | Posted By: kasim kzm
തെളിവില്ല; കേസ് അവസാനിപ്പിക്കുന്നുവെന്ന് പോലിസ് ഹൈക്കോടതിയില്‍ ്കൊച്ചി: കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജിനും കുടുംബത്തിനും എതിരേ യാതൊരു തെളിവുകളുമില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും പോലിസ് ഹൈക്കോടതിയെ അറിയിച്ചു.
ഭൂമിതട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റത്തില്‍ എട്ട് പേരുടെ പരാതിയില്‍ ദേവികുളം പോലിസ് സ്റ്റേഷനില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഡിവൈഎസ്പി എസ് അഭിലാഷ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ട് പറയുന്നു. കൊട്ടക്കാമ്പൂരില്‍ അഞ്ച് ഏക്കറോളം പട്ടയഭൂമി 1995ല്‍ തനിക്ക് ഉണ്ടായിരുന്നുവെന്നാണ് ഒന്നാം പ്രതി പാലിയത്ത് ജോര്‍ജ് മൊഴിനല്‍കിയിട്ടുള്ളത്. പട്ടയമില്ലാത്ത നാലേക്കര്‍ വീതം അയല്‍വാസിക ള്‍ വില്ക്കാന് തയ്യാറായപ്പോള്‍ ഏക്കറിന് 30,000 രൂപ വീതം നല്കി വാങ്ങുകയായിരുന്നു.
ദേവികുളം സബ് രജിട്രാര്‍ ഓഫിസിലെ വിരലടയാള രജിസ്റ്ററും മുക്ത്യാറുകളുടെ പകര്‍പ്പും ഭൂവുടമകളായിരുന്നവരുടെ വിരലടയാളവും ശേഖരിച്ച് തിരുവനന്തപുരത്തെ ഫിംഗര്‍പ്രിന്റ് ബ്യൂറോയിലേക്ക് അയച്ചിരുന്നതായി റിപോര്‍ട്ട് പറയുന്നു.വിരലടയാളങ്ങളില്‍ വ്യത്യാസമില്ലെന്നാണ് ഫിംഗര്‍പ്രിന്റ് ബ്യൂറോ റിപോര്‍ട്ട് നല്‍കിയത്. തൊടുപുഴ ജെഎഫ്സിഎം മുന്‍ ഉടമകളുടെ മൊഴി രേഖപ്പെടുത്തി. ആരും തങ്ങളെ വഞ്ചിച്ച് ഭൂമി തട്ടിയിട്ടില്ലെന്നാണ് അവരെല്ലാം മൊഴി നല്‍കിയിരിക്കുന്നത്. 2015ല്‍ ദേവികുളം സബ് കലക്ടര്‍ അഞ്ച് പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതില്‍ അപ്പീലുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ പട്ടയങ്ങളില്‍ ഒപ്പുവച്ചിരുന്ന തഹസില്‍ദാര്‍ അറുമുഖന് 2009ല്‍ മരിച്ചു. പക്ഷേ, ഇയാളുടെ ഒപ്പ് വില്ലേജ് ഓഫിസറും മകളും സ്ഥിരീകരിച്ചു. ആരോപണ വിധേയര്‍ക്കെതിരേ യാതൊരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് റിപോര്‍ട്ട് പറയുന്നു. കേസ് ഡയറി പരിശോധിച്ച തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി പബ്ലിക്ക് പ്രോസിക്യൂട്ടറും കേസുമായി മുന്നോട്ടു പോവേണ്ടതില്ലെന്നാണ് അറിയിച്ചത്. ജില്ലാ പോലിസ് മേധാവിയും സമാനമായ റിപോര്‍ട്ടാണ് നല്‍കിയത്.
കഴിഞ്ഞമാസം ഏഴിന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമറിപോര്‍ട്ട് നല്‍കിയെന്നും ഡിവൈഎസ്പി ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.