|    Aug 18 Fri, 2017 10:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജോയിയുടെ മരണം നടന്നിട്ട് 10 ദിവസം; മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചില്ല

Published : 30th June 2017 | Posted By: fsq

 

പേരാമ്പ്ര: വില്ലേജ് അധികൃതരുടെ അനാസ്ഥമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത് 10 ദിവസം പിന്നിട്ടിട്ടും പ്രശ്‌നം മന്ത്രിസഭായോഗം ചര്‍ച്ചചെയ്തില്ല. സ്വന്തം ഭൂമിക്ക് നികുതി സ്വീകരിക്കാത്തത്തില്‍ മനംനൊന്ത് കാവില്‍ പുരയിടത്തില്‍ ജോയിയാണ് വില്ലേജ് ഓഫിസില്‍ ജീവനൊടുക്കിയിരുന്നത്്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ വീട് സന്ദര്‍ശിക്കാന്‍ എത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ജോയിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ബുധനാഴ്ച കലക്ടറേറ്റില്‍ എത്തി കലക്ടര്‍ യു വി ജോസിന്റെ മുമ്പാകെ സങ്കടങ്ങള്‍ ബോധിപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്ത് രണ്ടാംദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപപ്രദേശങ്ങളിലുണ്ടായിട്ടും ജോയിയുടെ കുടുംബത്തെ കാണാന്‍ എത്തിയിരുന്നില്ല. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പ്രശ്‌നം ചര്‍ച്ചചെയ്ത് മതിയായ നടപടികളെടുക്കുമെന്നു കാവില്‍ പുരയിടം കുടുംബവും ചെമ്പനോട ഗ്രാമവും സമാധാനിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക