|    Aug 19 Sun, 2018 2:56 pm
FLASH NEWS

ജോയിയുടെ കുടുംബത്തെ നിരന്തരമായി വില്ലേജ് ഉദ്യോഗസ്ഥര്‍ വട്ടം കറക്കി ; ജീവന്‍ വെടിഞ്ഞ് ജോയി പകരംവീട്ടി

Published : 23rd June 2017 | Posted By: fsq

 

പേരാമ്പ്ര: ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് നികുതി അടക്കാന്‍ ജോയി നിരന്തരമായി ചെമ്പനോട വില്ലേജില്‍ കയറിയിറങ്ങിയിട്ടും മനസലിയാത്ത ഉദ്യോഗസ്ഥരോട് ചെമ്പനോടയിലെ കര്‍ഷകന്‍കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസ് ജീവന്‍ വെടിഞ്ഞ് പകരം വീട്ടി. വില്ലേജില്‍ കയറിയിറങ്ങി മടുത്ത ജോയിയെ ശല്യക്കാരനായിട്ടാണ് ഉദ്യോഗസ്ഥര്‍ കണ്ടത്.ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരുന്നത്.രാഷ്ട്രീയക്കാരും ജനപ്രതിനിധികളും നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സത്യാഗ്രഹം അവസാനിപ്പിച്ചത്. താല്‍ക്കാലികമായിനികുതി സ്വീകരിച്ച അധികൃതര്‍ തുടര്‍ നടപടി സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് ജോയിയും കുടുംബവും വീണ്ടും നികുതി അടച്ച് രേഖകള്‍ ശരിയാക്കി ഭുമി വില്‍ക്കാന്‍ ശ്രമിച്ചത്.കടക്കെണിയിലായതിനെ തുടര്‍ന്ന് ഭൂമി വില്‍ക്കണമെന്നും രേഖകള്‍ ശരിയാക്കിതരണമെന്നും നിരന്തര മാ യിആവശ്യപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. ആവശ്യം അംഗീകരിക്കാത്ത പക്ഷം വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ക്ക് ജോയി കത്ത് നല്‍കിയിരുന്നു.എന്നാല്‍ യാതൊരു കനിവും വില്ലേജ് അധികൃതര്‍ കാണിച്ചില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss