|    May 30 Tue, 2017 9:01 am
FLASH NEWS

ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ഭാരതീയ ദലിത് കോണ്‍ഗ്രസ് പരാതിനല്‍കി

Published : 15th June 2016 | Posted By: SMR

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ഭാരതീയ ദലിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ റൂറല്‍ എസ്പിക്ക് പരാതിനല്‍കി. ജിഷ പാപ്പുവില്‍ നിന്നു തനിക്കു ജനിച്ച മകളാണെന്നു മാതാവ് രാജേശ്വരി വ്യക്തമാക്കുമ്പോഴും വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ സി ചന്ദ്രന്‍, പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി കെ കുമാരന്‍, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് പി പി ശിവരാജന്‍ എന്നിവരാണു പരാതിനല്‍കിയിരിക്കുന്നത്. പട്ടികജാതിക്കാരനായ പിതാവിനെയും കുടുംബത്തെയും അധിക്ഷേപിച്ചതിനാല്‍ നിയമം അനുസരിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ശക്തമായ നടപടി എടുക്കണമെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day