|    Sep 20 Wed, 2017 2:20 am
FLASH NEWS
Home   >  News now   >  

ജോമോനെതിരെ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് ജിഷയുടെ അച്ഛന്‍

Published : 29th May 2016 | Posted By: sdq

Jisha_Father

പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ പിതൃത്വം സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക്. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് ജിഷയുടെ അച്ഛന്‍ പപ്പു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളപ്പേപ്പറില്‍ തന്റെ ഒപ്പിട്ട് വാങ്ങുകയായിരുന്നു എന്നാണ് പപ്പു പറഞ്ഞത്. സര്‍ക്കാരില്‍ നിന്നും സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയതെന്നും വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്റെ അടുത്ത് വന്നതെന്നും ഒപ്പിട്ട് നല്‍കിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ ആയിരം രൂപാ നല്‍കിയെന്നും പപ്പു ചാനലിനോട് പറഞ്ഞു.
പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ച് ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജോമോന്റെ പരാമര്‍ശം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് റെയ്ഞ്ച് ഐജിക്ക് ജിഷയുടെ അച്ഛന്റേതെന്ന പേരില്‍ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ പരാതി നല്‍കിയത് താന്‍ അറിയാതെയാണെന്നണ് ജിഷയുടെ അച്ഛന്‍ ചാനലിനോട് വെളിപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക