|    Feb 22 Wed, 2017 1:12 am
FLASH NEWS

ജോനകപ്പുറത്ത ്മല്‍സ്യ ത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

Published : 22nd October 2016 | Posted By: SMR

കൊല്ലം:വാടി-ജോനകപ്പുറം തീരത്ത് ഇരുവിഭാഗം മല്‍സ്യബന്ധന ത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. വാടി, മൂതാക്കര, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലാണ്് സംഘര്‍ഷം നടന്നത്. മുപ്പതോളം വീടുകള്‍ സംഘഷത്തിനിടെ തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറും നടന്നു. ഒമ്പത് പോലിസുകാര്‍ക്ക് ഉള്‍പ്പടെ 30 പേര്‍ക്ക് പരിക്കേറ്റു. പോലിസ് നിരവധി തവണ കണ്ണീര്‍ വാതരം പ്രയോഗിച്ചു. കഴിഞ്ഞ ദിവസം മല്‍സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെ ച്ചൊല്ലി വാടി ജോനകപ്പുറം തീരത്ത് ഇരുവിഭാഗം മല്‍സ്യ ബന്ധനത്തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിയിരുന്നു. സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് നാടിനെ മുള്‍ മുനയില്‍ നിര്‍ത്തിയ സംഘര്‍ഷം നടന്നത്. കമ്മീഷണറുള്‍പ്പെടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ സംഘടിച്ച് നടത്തിയ കുപ്പിയേറിനിടയില്‍പ്പെട്ട സിറ്റി പോലിസ് കമ്മീഷണല്‍ സതിഷ് ബിനോ, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍ തുടങ്ങിയ പോലിസുകാര്‍ക്കും പരിക്കുണ്ട്. സിറ്റി പോലിസ് കമ്മീഷണറുടെ വലത് കൈയില്‍ സോഡാകുപ്പി വീണ് പൊട്ടിച്ചിതറുകയായിരുന്നു.സംഘര്‍ഷത്തിനിടെ ജോനകപ്പുറം ജുമാമസ്ജിദിന് നേരെയും കല്ലേറുണ്ടായെങ്കിലും പോലിസ് എത്തി അക്രമികളെ വിരട്ടിയോടിച്ചു. തീരദേശത്തെ നിരവധി വീടുകള്‍ അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഇരുപതോളം പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വാടി, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം മേഖലകളില്‍ സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ മിത്ര ടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് സംഘം ചേരുന്നതും പൊതുയോഗം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.  അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ  കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.  തമിഴ് നാട്ടില്‍ നിന്നും വരുന്ന സ്റ്റോര്‍ വള്ളങ്ങള്‍ക്കൊപ്പം സ്ഥലത്തെ ഒരു കൂട്ടം ലേലം കച്ചവടക്കാരും യൂനിയനും അനുകൂല നിലപാടെടുത്തതാണ് ദിവസങ്ങളായ നില നില്‍ക്കുന്ന പ്രശ്‌നം സംഘര്‍ഷത്തിന് വഴി വെച്ചത്. ജോനകപ്പുറം തീരദേശവാസികളായ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അധികദൂരം പോകാതെ ചെറുവള്ളങ്ങളില്‍ മല്‍സ്യബന്ധനം നടത്തി മടങ്ങുന്നവരാണ്. ഉള്‍ക്കടല്‍ മല്‍സ്യബന്ധനം നടത്തി ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് കൂടുതല്‍ മല്‍സ്യവുമായി വരുന്ന സ്‌റ്റോര്‍ വള്ളങ്ങള്‍ ജോനകപ്പുറം തീരത്ത് അടുപ്പിക്കുന്നതു മൂലം ചെറുവള്ളങ്ങളില്‍ അന്നത്തെ മീനുമായി വരുന്നവരുടെ മല്‍സ്യത്തിന് വില കിട്ടുന്നില്ല. ഇക്കാര്യം ആരോപിച്ചാണ് സ്‌റ്റോര്‍വള്ളങ്ങള്‍ തീരത്തടുപ്പിക്കുന്നതിന് സമയനിഷ്ഠ വേണമെന്ന് ഒരുവിഭാഗം മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. സ്‌റ്റോര്‍ വള്ളങ്ങള്‍ വൈകീട്ട് നാലിന് ശേഷമേ തീരത്തടുപ്പിക്കാവൂവെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് എതിര്‍വിഭാഗം വാദിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലെത്തിയ പള്ളിത്തോട്ടം പോലിസ് ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.  സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് എഡിഎം ഐ അബ്ദുല്‍ സലാമിന്റെയും ആര്‍ഡിഒ  വി രാജചന്ദ്രന്റെയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുന്നുണ്ട്. സിറ്റി പോലിസ് കമ്മീഷണര്‍ എസ് സതീഷ് ബിനോയുടെ നേതൃത്വത്തില്‍ എസിപി ജോര്‍ജ് കോശി, റെക്‌സ്‌ബോബി, െ്രെക ം ബ്രാഞ്ച് എ സി പി അശോകന്‍, ചാത്തന്നൂര്‍ എ സി പി ജവഹര്‍ ജനാര്‍ദ്, കരുനാഗപ്പള്ളി എ സി പി ശിവപ്രസാദ് ഉള്‍പ്പെടെ 500 ഓളം പോലിസ് സംഘവും  ക്രമസമാധാന പാലനത്തിനായി നിലയുറപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക