|    Sep 23 Sun, 2018 5:55 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജോണ്‍ മക്‌കെയിന്‍ അന്തരിച്ചു

Published : 27th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് സെനറ്ററും വിയറ്റ്‌നാം യുദ്ധനായകനുമായ ജോണ്‍ മക്‌കെയിന്‍ (81) അന്തരിച്ചു. 2008ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു. തലച്ചോറില്‍ ഗുരുതരമായ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. എട്ടുതവണ സെനറ്ററായിരുന്നു മക്‌കെയിന്‍. 2008 തിരഞ്ഞെുപ്പില്‍ ബറാക് ഒബാമയ്‌ക്കെതിരേ സ്ഥാനാര്‍ഥിയായതോടെയാണു മക്‌കെയിന്‍ വീണ്ടും ആഗോളശ്രദ്ധ നേടുന്നത്. നിലവില്‍ സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായിരുന്നു.വിയറ്റ്‌നാം യുദ്ധകാലത്ത് ഫൈറ്റര്‍ പൈലറ്റായിരുന്നു അദ്ദേഹം. വിമാനം വെടിവച്ചിട്ടതോടെ മക്്‌കെയിന്‍ അഞ്ചുവര്‍ഷം യുദ്ധത്തടവുകാരനായിരുന്നു. അക്കാലത്ത് അനുഭവിച്ച പീഡനങ്ങളെ തുടര്‍ന്നു കടുത്ത ശാരീരികാവശതകള്‍ അദ്ദേഹം അനുഭവിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss