|    Oct 20 Fri, 2017 5:24 am
Home   >  Todays Paper  >  Page 4  >  

ജോണ്‍സന്റെ മരണം: കുറ്റക്കാരായ പോലിസുകാരെ പുറത്താക്കണമെന്ന് എംഎല്‍എ

Published : 6th October 2017 | Posted By: fsq

 

കൊച്ചി: കലൂര്‍ പൊറ്റക്കുഴി സ്വദേശി ജോണ്‍സന്റെ മരണത്തിനു കാരണക്കാരായ പോലിസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജോണ്‍സന്റെ മരണകാരണം ശാരീരിക മര്‍ദനമാണെന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യറാവണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. പോലിസിന്റെ മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 25നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോണ്‍സണ്‍ മരണപ്പെടുന്നത്. മരണപ്പെടുന്നതിനു മുമ്പ് കുടുംബാംഗങ്ങളോടു തന്നെ പോലിസ് അകാരണമായി മര്‍ദിച്ചതായും അധികകാലം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ജോണ്‍സണ്‍ ആശുപത്രിയിലാവുന്നതും മരണപ്പെടുന്നതും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി  വിജയനോട് പോലിസ് മര്‍ദനത്തെക്കുറിച്ച് സൂചിപ്പിക്കുകയും തുടര്‍ന്ന് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞതായും ഹൈബി അറിയിച്ചു. ഇതിനു പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സമയം കളയാതെ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജോണ്‍സന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കണം. രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എളമക്കര മണ്ഡലം കമ്മിറ്റി രണ്ട് ലക്ഷം രൂപ ജോണ്‍സന്റെ കുടുംബത്തിന് നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക