|    Sep 19 Tue, 2017 7:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ സ്വതന്ത്രനാവും

Published : 6th April 2016 | Posted By: SMR

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വിട്ട ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരവും അധാര്‍മികവുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് മൂവാറ്റുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
മൂവാറ്റുപുഴയില്‍തന്നെ മല്‍സരിക്കണമെന്ന അണികളുടെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ അങ്കത്തിനിറങ്ങുന്നത്. ചതിയന്‍മാരുടെയും ജനവഞ്ചകരുടെയും കപടമുഖം ജനമധ്യത്തില്‍ തുറന്നുകാട്ടും. അവസാനഘട്ടം ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും വിജയം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നാണ് രാജിവെച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക