|    Jul 23 Mon, 2018 11:20 pm
FLASH NEWS

ജോഡോ ഗ്യാന്‍ ശില്‍പശാലയിലെ സന്ദര്‍ശകനായി വിദ്യാഭ്യാസ മന്ത്രിയും

Published : 16th September 2017 | Posted By: fsq

 

തളിപ്പറമ്പ്:ചെറിയ കുട്ടികളില്‍ ഗണിതപഠനം ലളിതവും ആനന്ദകരവുമാക്കാന്‍ കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാര്‍ എഎല്‍പി സ്‌കൂളില്‍ 3 ദിവസങ്ങളിലായി നടക്കുന്ന ജോഡോ ഗ്യാന്‍ ശില്‍പശാല വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. ഓരോ പ്രായത്തിനും അനുസൃതമായി കളിക്കോപ്പുകളും നിറപ്പകിട്ടാര്‍ന്ന പഠനസാമഗ്രികളും ഉപയോഗിച്ച് ഗണിതശാസ്ത്ര ആശയങ്ങളെ കുട്ടികളുടെ മനസ്സിലേക്ക് അവരറിയാതെ പകര്‍ന്നുനല്‍കുന്ന ശാസ്ത്രീയരീതിയാണു പരിചയപ്പെടുത്തിയത്. വിവിധ കളികളിലൂടെ ഗണിതശാസ്ത്ര ശേഷികള്‍ പടിപടിയായി വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. പാഠഭാഗം പഠിപ്പിക്കുക എന്നതിലപ്പുറം, ഗണിതവുമായി ബന്ധപ്പെട്ട വിവിധ ശേഷികളെ ഘട്ടംഘട്ടമായി പരിശീലിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. ജോഡോ ഗ്യാന്‍ എന്ന പേരില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയിലെ മലയാളിയായ റിസോഴ്‌സ് പേഴ്‌സണ്‍ ഉഷ മേനോനാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. തളിപ്പറമ്പ്, കല്യാശ്ശേരി മണ്ഡലങ്ങളിലെ 10 വീതം വിദ്യാലയങ്ങളില്‍നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു. ജെയിംസ് മാത്യു എംഎല്‍എ, യൂനിസെഫ് ചെന്നൈ മേഖലാ ഡയരക്ടര്‍ അരുണാ രത്‌നം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പറാമ്പള്ളി കൃഷ്ണ മാരാര്‍, കെ പി ജയബാലന്‍, അജിത്ത് മാട്ടൂല്‍, ഡോ. പി വി പുരുഷോത്തമന്‍, എ രാജേഷ്, കെ പ്രഭാകരന്‍, എസ് പി രമേശന്‍, ആര്‍ ഗോപാലന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss