|    Apr 25 Tue, 2017 12:27 am
FLASH NEWS

ജോജോയുടെ തൊടിയില്‍ നിന്ന് ഒരു ചിപ്പിക്കൂണ്‍ വിജയഗാഥ

Published : 31st October 2016 | Posted By: SMR

തൊടുപുഴ: പത്ത് വര്‍ഷമായി കൂണ്‍കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് കട്ടപ്പന കുന്തളംപാറ സ്വദേശി പയ്യനികുഴിപ്പില്‍ ജോജോ തോമസ്. ഈ കൃഷിയില്‍ നിന്നും ചുരുങ്ങിയ കാലയളവില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് അവശ്യക്കാര്‍ ഏറിയതിനാല്‍ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കൂണ്‍കൃഷിയില്‍ നിന്നും ലഭിക്കുന്നതെന്ന് ജോജോ പറഞ്ഞു.ഒരു ബഡ്ഡിന് 50 രൂപയില്‍ താഴെമാത്രമാണ് കൃഷിച്ചിലവ്. വിളവെടുപ്പ് കാലയളവില്‍ ദിവസേന വിളവെടുക്കാന്‍ കഴിയുന്ന കൂണിന് ഇപ്പോള്‍ കിലോഗ്രാമിന് 350 മുതല്‍ 400 രൂപ വരെയാണ് വിപണി വില.വീട്ടമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമായ തൊഴിലും വരുമാനമാര്‍ഗ്ഗവുമാണ് കൂണ്‍കൃഷി.സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മികച്ച വരുമാനവും വിനോദവുമായി ഈ രംഗത്തേക്ക് അടുത്തിടെയായി ഒട്ടനവധി വീട്ടമ്മമാര്‍ കടന്നുവരുന്നുണ്ട്. കൂണ്‍കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇടുക്കിയുടേത്. ഇതും മികച്ച വിളവിന് സാഹചര്യം ഒരുക്കുന്നു. വളമോ, കീടനാശിനിയോ ആവശ്യമില്ലാത്ത കൂണ്‍ ജീവിത ശൈലീ രോഗങ്ങളായ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്കും ഉത്തമ ഔഷധമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി കുടുംബശ്രീ, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയിലൂടെ ബോധവല്‍ക്കരണ പരിപാടികള്‍ക്കും ജോജോ മുന്നിട്ടിറങ്ങുന്നു.കാന്‍സര്‍ രോഗികളുടെ ഭക്ഷണക്രമത്തില്‍ ചിപ്പിക്കൂണ്‍ ഉപയോഗിക്കാന്‍ അടുത്തകാലങ്ങളിലായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഘടകങ്ങള്‍ ചിപ്പിക്കൂണിലുള്ളതായി പഠന സാക്ഷ്യമുണ്ട്. ഇതു കൂണ്‍കൃഷിയുടെ വിപണന സാധ്യതയ്ക്കു നിദാനമാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day