|    Jun 25 Mon, 2018 11:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജോകോവിച്ച്, സെറീന ക്വാര്‍ട്ടറില്‍; വീനസ് പുറത്ത്

Published : 2nd June 2016 | Posted By: SMR

പാരിസ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചും വനിതകളിലെ നിലവിലെ ജേതാവും ലോക ഒന്നാംറാങ്കുകാരിയായ സെറീന വില്യംസും ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമ യം, സെറീനയുടെ സഹോദരി യും മുന്‍ ലോക ഒന്നാംനമ്പര്‍ താരവുമായ വീനസ് വില്യംസ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
14ാം സീഡായ സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗ്യുറ്റിനെതിരേ ആദ്യസെറ്റ് കൈവിട്ട ശേഷമാണ് ജോകോവിച്ച് ജയത്തിലേക്ക് പൊരുതിക്കയറിയത്. സ്‌കോര്‍: 3-6, 6-4, 6-1, 7-5. മറ്റൊരു മല്‍സരത്തില്‍ 11ാം സീഡായ സ്‌പെയിനിന്റെ ഡേവിഡ് ഫെററെ 6-3, 7-5, 6-3 നു തകര്‍ത്ത് ഏഴാം സീഡായ ചെക് റിപബ്ലിക് താരം തോമസ് ബെര്‍ഡിച്ച് ക്വാര്‍ട്ടറിലെത്തി.
വനിതാ സിംഗിള്‍സില്‍ 18ാം സീഡായ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയെ സെറീന നിലംതൊടാന്‍ അനുവദിച്ചില്ല. 6-1, 6-1 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ജയം. മല്‍സരം 62 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു. കാര്‍ല സുവാറസ് ന വാറോ- യുലിയ പുതിന്‍സേവ മല്‍സരത്തിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി.
അതേസമയം, എട്ടാം സീ ഡായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയ ബാസിന്‍സ്‌കിയാണ് വീനസിനെ 2-6, 4-6നു വീഴ്ത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss