|    Oct 23 Mon, 2017 6:22 am
Home   >  Todays Paper  >  page 11  >  

ജോകോവിച്ച്, നദാല്‍, മുഗുറുസ, കെര്‍ബര്‍ രണ്ടാംറൗണ്ടില്‍

Published : 31st August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെ ന്റിന്റെ ആദ്യദിനം പ്രമുഖ താരങ്ങളെല്ലാം ജയിച്ചുകയറി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ലോക ഒന്നാം റാങ്കുകാരനുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, മുന്‍ ജേതാവ് സ്‌പെയിനിന്റെ റാഫേ ല്‍ നദാല്‍, ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച്, കാനഡയുടെ മിലോസ് റവോനിക്ക് എന്നിവര്‍  ജയം കൊയ്തു.
അതേസമയം, വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ, ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കി, ഇറ്റാലിയന്‍ താരം റോബര്‍ട്ടോ വിന്‍സി എന്നിവരും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി. എന്നാല്‍ ഇറ്റലിയുടെ പ്രമുഖ താരം ഫ്രാന്‍സെസ്‌ക  ഷിയോവോനിക്ക് ആദ്യറൗണ്ടില്‍ തന്നെ അടിതെറ്റി.
ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോളണ്ടിന്റെ ജെര്‍സി യാനോവിച്ചിനെതിരേ ജയത്തിനായി ജോകോവിച്ചിന് നന്നായി പൊരുതേണ്ടിവന്നു. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് ടോപ്‌സീഡ് കൂടിയായ സെര്‍ബിയന്‍ താരം ജയിച്ചുകയറിയത്. സ്‌കോര്‍: 6-3, 5-7, 6-2, 6-1.
നദാല്‍ ഉസ്‌ബെക്കിസ്താന്റെ ഡെനിസ് ഇസ്‌റ്റോമിനെ നിഷ്പ്രഭനാക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 6-1, 6-4, 6-2നാണ് നദാല്‍ വെന്നിക്കൊടി പാറിച്ചത്.
മറ്റു മല്‍സരങ്ങളില്‍ സിലിച്ച് 6-4, 7-5, 6-1ന് ദുത്ര സില്‍വയെയും ജോണ്‍ ഇസ്‌നര്‍ 3-6, 4-6, 7-6, 6-2, 7-6ന് ടിയാഫോയെയും ജോ വില്‍ഫ്രഡ് സോങ 6-3, 6-4, 6-4ന് ആന്ദ്രെയോസ്സിയെയും ഗെയ്ല്‍ മോണ്‍ഫില്‍സ് 6-4, 6-2, 7-6ന് മുള്ളറെയും റവോനിക് 7-5, 6-3, 6-4ന് ബ്രൗണിനെയും തോല്‍പ്പിച്ചു. 13ാം സീഡായ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിനെ ബ്രിട്ടന്റെ കെയ്ല്‍ എഡ്മുണ്ട് അട്ടിമറിച്ചു.
വനിതാ സിംഗിള്‍സില്‍ മുഗുറുസ 2-6, 6-0, 6-3ന് മെര്‍ട്ടന്‍സിനെയും വോസ്‌നിയാക്കി 4-6, 6-3, 6-4ന് ടൗണ്‍സെന്റിനെയും സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 6-1, 6-2ന് ഷിയാവോനിനെയും വിന്‍സി 6-2, 6-4ന് ഫ്രീഡ്‌സാമിനെയും പരാജയപ്പെടുത്തി.
സാകേത്
പൊരുതിവീണു
ആദ്യമായി യുഎസ് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ മല്‍സരിച്ച ഇന്ത്യന്‍ താരം സാകേത് മൈനേനി ഒന്നാംറൗണ്ടില്‍ പൊരുതി കീഴടങ്ങി. ചെക് റിപബ്ലിക് താരം ജിറി വെസ്‌ലിയെ വിറപ്പിച്ചാണ് മൈനേനി പരാജയം സമ്മതിച്ചത്. 28കാരനായ താരം അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ തലകുനിക്കുകയായിരുന്നു. സ്‌കോര്‍: 6-7, 6-4, 6-2, 2-6, 7-5.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക