ജോകോവിച്ചും സെറീനയും ടോപ് സീഡുകള്‍
Published : 25th August 2016 | Posted By: SMR
ന്യൂയോര്‍ക്ക്: ലോക റാങ്കിങിലെ ഒന്നാംസ്ഥാനക്കരായ നൊവാക് ജോകോവിച്ചും സെറീനാ വില്യംസും യുഎസ് ഓപണ്‍ ടെ ന്നിസില് ടോപ് സീഡുകളാവും. ഈ വര്‍ഷം നടന്ന മല്‍സരങ്ങളുടെ വിജയം കണക്കാക്കിയാണ് ഇരുവരും ഒന്നാംസ്ഥാനത്തെത്തിയത്.
ആസ്ത്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍ കീരിടമടക്കം സീസണിലെ നാലു പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയം നേടിയാണ് ജോക്കോവിച്ച് ഒന്നാം റാ ങ്ക് ഭദ്രമാക്കിയത്.
അതേസമയം, ഈ സീസണിലെ 38 മല്‍സരങ്ങളില്‍ 33ലും വിജയിച്ചാണ് സെറീന മുന്നേറ്റം നടത്തിയത്. ഇതിനു പുറമേ 22 ഗ്രാന്റ്സ്ലാം കിരീടനേട്ടമെന്ന ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡും സെറീന ഈ വര്‍ഷം മറികടന്നിരുന്നു.
ഈ മാസം 29നാണ് യുഎസ് ഓപണ്‍ തുടക്കമാവുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.