|    Oct 18 Wed, 2017 8:35 pm
FLASH NEWS

ജൈവ സന്ദേശ കൃഷി യാത്ര സംസ്ഥാന തല ഉദ്ഘാടനം നാളെ

Published : 28th February 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കഴിഞ്ഞ നാലു വര്‍ഷങ്ങളായി നടപ്പിലാക്കി വരുന്ന ജൈവ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജൈവ സന്ദേശ കൃഷി യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി കാസര്‍കോട്ട് ഫഌഗ് ഓഫ് ചെയ്യും.
കൃഷി മന്ത്രി കെ പി മോഹനന്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി നിയമസഭാ മണ്ഡലം തോറും നാളെ മുതല്‍ മാര്‍ച്ച് മൂന്ന് വരെ ജൈവ കാര്‍ഷിക സെമിനാറും, ജൈവ സന്ദേശ കൃഷി യാത്രക്ക് സ്വീകരണവും നല്‍കും. നാളെ കാസര്‍കോട്, മാര്‍ച്ച് ഒന്നിന് രാവിലെ 11ന് മഞ്ചേശ്വരം, രണ്ടിന് രാവിലെ 11ന് ഉദുമ, ഉച്ചക്ക് മൂന്നിന് കാഞ്ഞങ്ങാട്, മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജൈവ കാര്‍ഷിക സെമിനാറും സന്ദേശ യാത്രയുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക