|    May 26 Fri, 2017 2:56 pm
FLASH NEWS

ജൈവ പച്ചക്കറി കൃഷിയുമായി ആര്‍എസ്എസ്

Published : 5th July 2016 | Posted By: mi.ptk

Untitled-2

 

തിരുവന്തപുരം: സിപിഎമ്മിന് പിന്നാലെ ജൈവ പച്ചക്കറി കൃഷിയെന്ന ആശയവുമായി ആര്‍എസ്എസ്.’സ്വച്ഛ് കേരളം- ഹരിത കേരളം -സുന്ദര കേരളം’ എന്ന ആപ്തവാക്യവുമായി തുടക്കമിടുന്ന ജൈവ പച്ചക്കറി കൃഷി വിദ്യാര്‍ത്ഥികളിലൂടെയും യുവാക്കളിലൂടെയും സമൂഹത്തിലെത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയുടെ അളവ് കൂടുതലാണെന്നും പുതുതലമുറ കൃഷിയെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും അജ്ഞരാണെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. പാരമ്പര്യ കൃഷി രീതികളെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിന് പാഠ്യപദ്ധതിയില്‍ മാറ്റം കൊണ്ടുവരണമെന്നും ജൈവ പച്ചക്കറി കൃഷിയിലേയ്ക്ക മടങ്ങിവരാനുള്ള സമയമാണിതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day