|    Feb 21 Wed, 2018 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജൈവ ഡീസല്‍; മലയാളി ഗവേഷകന് രാജ്യാന്തര അംഗീകാരം

Published : 30th January 2017 | Posted By: fsq

 

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ബദലായി, മലയാളി ഗവേഷകന്‍ വാസുദേവന്‍ തച്ചോത്ത് വികസിപ്പിച്ചെടുത്ത ബയോഡീസല്‍ എന്ന ആശയത്തിന് രാജ്യാന്തര അംഗീകാരം. മരുഭൂമിയില്‍ നിന്നു ബയോഡീസല്‍ എന്ന വാസുദേവന്റെ ആശയം, തുര്‍ക്കിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് (ഐജെആര്‍ഇആര്‍) എന്ന മാസികയാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വനസ്പതിയില്‍ നിന്നും ആല്‍ഗേകളില്‍ നിന്നും ബയോഡീസല്‍, ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ആവശ്യമായ അസംസ്‌കൃത പദാര്‍ഥങ്ങള്‍ സുലഭമല്ല. അതുകൊണ്ടാണ് മരുഭൂമിയില്‍ നിന്നു ഡീസല്‍ എന്ന ആശയം വാസുദേവന്‍ തച്ചോത്ത് വികസിപ്പിച്ചെടുത്തത്. മരുഭൂമിയും കടലും ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കൃത്രിമ തടാകങ്ങള്‍ നിര്‍മിച്ച് സമുദ്രജലം നിറച്ച്, അതില്‍ പായല്‍ പോലുള്ള ആല്‍ഗേകളെ വളര്‍ത്തി ബയോഡീസല്‍ നിര്‍മിക്കാം എന്നതാണ് ആശയം. ഗുജറാത്തിലെ കച്ചില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ മരുഭൂമി കടലിനോട് ചേര്‍ന്നുകിടപ്പുണ്ട്. ഒരു ഏക്കറില്‍ നിന്നു പത്ത് ദിവസത്തിനുള്ളില്‍ 5000 മുതല്‍ 10,000 ഗാലന്‍ എണ്ണ വരെ ആല്‍ഗേയില്‍ നിന്നു ലഭിക്കുന്നു. നാന്നൂക്ലോറോപ്‌സിസ് സാലിന, ദുനളിനില്ല ട്രഷലിക്ട എന്നിവ ബയോഡീസല്‍ നിര്‍മിക്കുന്നതിനായി സമുദ്ര ജലത്തില്‍ വളര്‍ത്താവുന്ന മികച്ച ആല്‍ഗേകളാണ്. ഈ പദ്ധതി പ്രായോഗികമാക്കുകയാണെങ്കില്‍ ഇന്ത്യക്ക് ആവശ്യമായ മുഴുവന്‍ ഹരിത ഇന്ധനവും കച്ച് ജില്ലയില്‍ നിന്ന് മാത്രം ഉല്‍പാദിപ്പിക്കാം എന്നു വാസുദേവന്‍ പറയുന്നു. ലോകമെമ്പാടും കച്ച് ജില്ലയിലെ പരിസ്ഥിതിയോട് സാമ്യമുള്ള ഒട്ടനവധി സ്ഥലങ്ങള്‍ ഉണ്ട്. സൗത്ത് ആഫ്രിക്കയിലെ നമ്പി മരുഭൂമി, സൗദി അറേബ്യ, യുഎഇ, യമന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ള റുബ അല്‍ ഖാലി മരുഭൂമി എന്നിവ ആല്‍ഗേ കൃഷി ചെയ്യാന്‍ പറ്റിയ കടലോരപ്രദേശങ്ങളാണ്. അവിടെയെല്ലാം ഈ പദ്ധതി പരീക്ഷിക്കാവുന്നതാണെന്നും വാസുദേവന്റെ ലേഖനത്തില്‍ പറയുന്നു.പട്ടാമ്പി സ്വദേശിയാണ് വാസുദേവന്‍ തച്ചോത്ത്. കോയമ്പത്തൂര്‍ നിര്‍മാണ്‍ ഇന്‍ഡസ്ട്രീസിന്റെ ഉടമയായ വാസുദേവന് എല്‍ഇഡി ലൈറ്റിങ്‌സ്, ഇലക്ട്രിക്കല്‍ ആക്‌സസറീസ് എന്നിവയുടെ രണ്ട് നിര്‍മാണ യൂനിറ്റുകള്‍ കോയമ്പത്തൂരും ഡല്‍ഹിയിലും ഉണ്ട്. വി-കിറ്റ് കണ്ടുപിടുത്തത്തിന് സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂരും ഇന്ത്യന്‍ ആര്‍മിയും വാസുദേവനെ പ്രശംസിച്ചിട്ടുണ്ട്. വാസുദേവന്റെ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് നാച്വറല്‍ ഹീലിങ് ഓഫ് ഓസോണ്‍ ഹോള്‍സ് എന്ന ലേഖനം രാജ്യാന്തര പ്രസിദ്ധീകരണമായ ഇന്നോവേറ്റീവ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss