|    Jul 20 Fri, 2018 10:45 am
FLASH NEWS

ജൈവോല്‍പ്പന്നങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍; ശ്രദ്ധേയമായി വിദ്യാര്‍ഥികളുടെ ഓണച്ചന്ത

Published : 6th September 2017 | Posted By: fsq

 

മാനന്തവാടി: ജൈവ പഴം, പച്ചക്കറികളുമായി സ്‌കൂളില്‍ തന്നെ ഓണച്ചന്ത ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് മാനന്തവാടി ജി വി എച്ച് എസിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍. പഠനവിഷയമായ അഗ്രി ബിസിനസ് ആന്‍ഡ് ഫാം സര്‍വീസ് കോഴ്‌സിന്റെ ഭാഗമായുള്ള ഉല്‍പാദന പരിശിലന കേന്ദ്രത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തന്നെ ജൈവ രീതിയില്‍ കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ എല്ലാ വെള്ളിയാഴ്ചകളിലും ആഴ്ചചന്ത എന്നപേരില്‍ സ്‌കൂളില്‍ തന്നെ വിപണനത്തിന് എത്തിച്ചിരുന്നു. ഇതിന് ആവശ്യക്കാര്‍ ഏറെയാണ്. ഈ ആഴ്ചചന്ത വിപുലീകരിച്ചാണ് ഓണം ബക്രീദ് പ്രമാണിച്ച് ഓണച്ചന്ത ഒരുക്കിയത്. ആഴ്ചചന്തയില്‍ നിന്നും വ്യത്യസ്തമായി അഞ്ച് സ്റ്റാളുകളായി തിരിച്ചാണ് വിപണി സജ്ജീകരിച്ചത്. പഴം പച്ചക്കറികള്‍,  കുത്തരി, ഗന്ധകശാല, വയനാടന്‍ തൊണ്ടി തുടങ്ങിയവയുമായി ധാന്യങ്ങളുടെ സ്റ്റാള്‍, വിദ്യാര്‍ത്ഥികള്‍ തന്നെ സ്വയം നിര്‍മ്മിച്ച അച്ചാര്‍, ജാം തുടങ്ങിയ വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സ്റ്റാള്‍ എന്നിങ്ങനെയായിരുന്നു വിപണി. ഔഷധ സസ്യങ്ങള്‍, വിവിധതരം പച്ചക്കറി തൈകള്‍ എന്നിവയും വിപണനത്തിനായി തയ്യാറാക്കിയിരുന്നു. അഗ്രിബിസിനസ് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉല്‍പാദന വിപണന പ്രക്രിയ പ്രായോഗിക തലത്തില്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഴ്ചചന്ത ആരംഭിച്ചത്. ആഗസ്റ്റ് 29മുതല്‍  ഓണാവധിക്കായി സ്‌കൂള്‍ അടയ്ക്കുന്ന 31 വരെയാണ് മുഴുവന്‍ സമയ ഓണച്ചന്ത നടത്തിയത്. ഈ മൂന്നു ദിവസങ്ങളിലും  ഉപഭോക്താക്കള്‍ ഏറെ ഉണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിനോദത്തോടൊപ്പം  പ്രായോഗികമായി കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ഏറെ സഹായകരമാകുന്നുണ്ടെന്ന് വി എച്ച് എസി പ്രസിപ്പാള്‍ ദിലിന്‍ സത്യനാഥ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss