|    Jun 23 Sat, 2018 2:09 pm
FLASH NEWS

ജൈവിക പ്രതിരോധ മാര്‍ഗങ്ങളുമായി സിപിസിആര്‍ഐ

Published : 31st January 2017 | Posted By: fsq

 

കാസര്‍കോട്: ദക്ഷിണ കന്നട ജില്ലയിലും കാസര്‍കോട് ജില്ലയിലും ഇലതീനിപ്പുഴുവിന്റെ ആക്രമണം തെങ്ങുകള്‍ക്ക് ഭീഷണിയാകുന്നു. ദേശീയപാതയോരത്ത് മംഗളുരുവിന് സമീപം തൊക്കോട്ട് മുതല്‍ ഉള്ളാള്‍ വരെയുള്ള പ്രദേശങ്ങളിലാണ് ഇതിന്റെ ആക്രമണം വ്യാപകമായിട്ടുള്ളത്. അസുഖം ബാധിച്ച് തെങ്ങോലകള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങിയ രണ്ടായിരത്തിലധികം തെങ്ങുകള്‍ കാസര്‍കോട് സിപിസിആര്‍ഐയുടെ പ്രാഥമിക സര്‍വേയില്‍ കണ്ടെത്തി. തെങ്ങോലയുടെ നീര് ഈ പുഴുക്കള്‍ പൂര്‍ണമായും ഊറ്റിക്കുടിക്കുന്നു. ഇതുമൂലം ഹരിതകം പൂര്‍ണമായും നഷ്ടമായിട്ടാണ് തെങ്ങുകള്‍ കരിഞ്ഞുണങ്ങുന്നത്. വേനല്‍ക്കാലത്തും വരണ്ട കാലാവസ്ഥയുള്ള സമയത്തുമാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം വ്യാപകമാകുന്നത്. ആരംഭഘട്ടത്തില്‍തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ ഇവ വന്‍തോതില്‍ വ്യാപിക്കുമെന്നും കൃഷിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ സാഹഹചര്യത്തില്‍ സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദക്ഷിണ കന്നട ഹോര്‍ട്ടികള്‍ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, മംഗളുരു കെവികെ പ്രോഗ്രാം കോഒാഡിനേറ്റര്‍, കാസര്‍കോട് കെവികെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ജൈവികരീതിയില്‍ ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുകയാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ചന്ദ്രിക മോഹന്‍ യോഗത്തില്‍ പറഞ്ഞു. തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാനുള്ള കീടങ്ങളെ ഇതിനായി ഉപയോഗിക്കണം. രോഗം ബാധിച്ച തെങ്ങുകളിലേയ്ക്ക് ഇവയെ വിടുകയാണ് പദ്ധതി. ഇതിന് സിപിസിആര്‍ഐ നടപടി സ്വീകരിച്ചുകഴിഞ്ഞു. കൃഷി വിജ്ഞാന്‍ കേന്ദ്ര, ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ സിപിസിആര്‍ഐ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. കര്‍ണാടക സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും സഹകരണത്തോടെ ഇത്തരം കീടങ്ങളെ വന്‍തോതില്‍ ഉല്‍പാദിപ്പിക്കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സിപിസിആര്‍ഐയുടെ നേതൃത്വത്തില്‍ നാളെ തൊക്കോട്ടെ തെങ്ങിന്‍തോട്ടത്തില്‍ ഇത്തരം കീടങ്ങളെ രംഗത്തിറക്കുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഡോ.പി എസ് പ്രതിഭ, യോഗീഷ്, ഡോ.ശിവകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss