|    Jan 23 Mon, 2017 12:02 am
FLASH NEWS

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published : 19th December 2015 | Posted By: G.A.G

തിരുവനന്തപുരം : 2015 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ/വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം) ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പ് ലഭിക്കണം. വിലാസം:മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍14 ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം695011. ഫോണ്‍: 04712553135, 2554740. വിശദവിവരവും അപേക്ഷയുടെ മാതൃകയുംwww.keralabiodiverstiy.org ല്‍ ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക