|    Jul 28 Fri, 2017 12:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജൈവവൈവിധ്യ നിയമം: സര്‍ക്കാരിന് ഹരിതകോടതി നോട്ടീസ്

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതില്‍ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ദേശീയ ഹരിതകോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു. ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ഹരിതകോടതി ബെഞ്ച് ഇതുസംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം, ദേശീയ ജൈവ വൈവിധ്യ അതോറിറ്റി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുകള്‍ എന്നിവയ്ക്ക് നോട്ടീസ് അയച്ചു.
രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2002ലെ ജൈവ വൈവിധ്യ നിയമം, 2004ലെ ജൈവ വൈവിധ്യ ചട്ടങ്ങള്‍ എന്നിവ നടപ്പാക്കുന്നതിനു വേണ്ടിയാണ് പൂനെ സ്വദേശി ചന്ദ്രബാല്‍ സിങ് ഹരിതകോടതിയില്‍ ഹരജി നല്‍കിയത്. ഇന്ത്യയില്‍ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പരമ്പരാഗത ജൈവ സമ്പത്തിന്റെ ഉപയോഗവും അറിവും തുല്യമായി പങ്കുവയ്ക്കുന്നതിനും ഉദ്ദേശിക്കുന്നതാണ് ജൈവ വൈവിധ്യ നിയമം.
ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതില്‍ പല സംസ്ഥാനങ്ങളും ശ്രദ്ധ കാണിക്കുന്നില്ലെന്നും നിയമപരമായ ബാധ്യത നിറവേറ്റുന്നതില്‍ അവര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നുമാണ് ഹരജിയില്‍ ആരോപിക്കുന്നത്. പ്രാദേശികതലത്തില്‍ ജൈവ വൈവിധ്യ പരിപാലന സമിതി (ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബിഎംസി) രൂപീകരിക്കണമെന്ന നിര്‍ദേശം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുകള്‍ നടപ്പാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക