|    Sep 26 Wed, 2018 4:40 am
FLASH NEWS

ജൈവവൈവിധ്യ ഉദ്യാനം: 150 വിദ്യാലയങ്ങള്‍ക്ക് 1.5 കോടി

Published : 15th August 2018 | Posted By: kasim kzm

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 150 വിദ്യാലയങ്ങള്‍ക്ക് കൂടി ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് 1.5 കോടി രൂപ അനുവദിച്ചു. നേരത്തേ 57 വിദ്യാലയങ്ങള്‍ക്ക് ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള സഹായം അനുവദിച്ചിരുന്നു. ഇതിനുപുറമേ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍ നിന്നും 22 വിദ്യാലയങ്ങള്‍ക്ക് കൂടി ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള ഫണ്ട് നല്‍കിയിട്ടുണ്ട്.
ജൈവ വൈവിധ്യത്തെ അറിയുന്നതിനും അത് സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളില്‍ താല്‍പര്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നത്. വിവിധ തരത്തിലുളള സസ്യങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിവയെ സംബന്ധിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിന് പഠനത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്താവുന്ന വിധമാണ് ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ വിദ്യാലയങ്ങളില്‍ നിര്‍മിക്കുന്നതിനൊപ്പം പ്രാദേശിക ജൈവ വൈവിധ്യ രജിസ്റ്ററുകളും രൂപപ്പെടുത്തും. ഇതുവഴി സ്‌കൂള്‍ പരിസരത്തെ സസ്യജന്തുജാലങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു രജിസ്റ്റര്‍ വിദ്യാലയങ്ങളില്‍ സൂക്ഷിക്കും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഒന്നര കോടി രൂപയാണ് ഉദ്യാന നിര്‍മാണത്തിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss