|    Jun 22 Fri, 2018 3:26 am
FLASH NEWS

ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച്പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ്

Published : 11th January 2017 | Posted By: fsq

 

പരപ്പനങ്ങാടി: പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയ ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി.  വെണ്ടയും ചീരയും പയറുമെല്ലാം കൃഷിയിടത്തില്‍ വിളഞ്ഞു നില്‍ക്കുന്നത് കണ്ട് സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. സ്‌കൂള്‍ ഗ്രൗണ്ടില്‍ 50 സെന്റോളം സ്ഥലത്താണ് കൃഷി ഒരുക്കിയിട്ടുള്ളത്. വിഷരഹിത പച്ചക്കറി വിളയിച്ചെടുക്കുകയും പഴയകാല കാര്‍ഷിക സംസ്‌കാരത്തിലേയ്്ക്ക് പുതുതലമുറയെ കൊണ്ടെത്തിക്കുകയുമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്.  സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ലത്തീഫ് മദനി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ്്് പി ഒ മുഹമ്മദ് റാഫി, എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ പി സി ജെയിംസ് , ഷക്കീല, മമ്മദു മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss