|    Apr 24 Mon, 2017 8:45 pm
FLASH NEWS

ജൈവകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനവും അവാര്‍ഡ് ദാനവും നാളെ

Published : 16th November 2016 | Posted By: SMR

കാസര്‍കോട്്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ആത്മ പദ്ധതിയുടെ കാസര്‍കോട് പ്രൊജക്ട് ഡയറക്ടറേറ്റ് ഓഫിസ്, ജൈവ കൃഷി പരിശീലന കേന്ദ്രം, റീജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ ട്രെയിനിങ് സെന്റര്‍ ഉപകേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും പച്ചക്കറി വികസന പദ്ധതി, വിജ്ഞാനവ്യാപന പദ്ധതി എന്നിവ പ്രകാരം 2015-16 വര്‍ഷത്തിലെ ജില്ലാതല അവാര്‍ഡ് ദാനവും നാളെ ഉച്ചക്ക് 12ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, സിപിസിആര്‍ഐ ഡയറക്ടര്‍, കൃഷി വിജ്ഞാന കേന്ദ്രം കാസര്‍കോട് മേധാവി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.  ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെ കെട്ടിടത്തില്‍ ജില്ലയിലെ മുഴുവന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പദ്ധതി അവലോകനം നടത്തും. 18ന് രാവിലെ 11ന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ആത്മ ജില്ലാതല ടെക്‌നോളജി മീറ്റ്, എക്‌സിബിഷന്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day