|    Oct 21 Sun, 2018 4:08 pm
FLASH NEWS

ജൈവകൃഷിയുമായി മാനന്തവാടി താലൂക്ക് ഓഫിസ് ജീവനക്കാര്‍

Published : 18th January 2017 | Posted By: fsq

 

മാനന്തവാടി: മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാതൃകയാവുകയാണ് മാനന്തവാടി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി. കഴിഞ്ഞ നവംബറിലാണ് മുന്‍ താഹസില്‍ദാര്‍ ഇ പി മേഴ്‌സിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ താലൂക്ക് ഓഫിസ് പരിസരത്ത് കാടുപിടിച്ച് കിടന്ന മൂന്നു സെന്റ് സ്ഥലത്ത് കൃഷി ആരംഭിച്ചത്. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസ് ഉദ്യോഗസ്ഥരെത്തി മണ്ണ് പരിശോധിച്ചതിനു ശേഷം കുമ്മായം, ഡെര്‍മി കംപോസ്റ്റ്, ചാണകം എന്നിവ ഉപയോഗിച്ച് ഭൂമി കൃഷിക്ക് അനുയോജ്യമാക്കി. മുളക്, തക്കാളി, ബീന്‍സ്, കാബേജ്, കോളിഫഌവര്‍, ചോളം, മത്തന്‍, ചീര, പയര്‍, വെണ്ട എന്നിവയ്ക്കു പുറമെ ചെണ്ടുമല്ലിയും ഇവര്‍ കൃഷി ചെയ്യുന്നു. ഒഴിവുസമയങ്ങളിലാണ് താലൂക്ക് ഓഫിസിലെ 60ഓളം ജീവനക്കാര്‍ കൃഷി പരിപാലിക്കുന്നത്. പനമരം കാഡ്‌സ് നഴ്‌സറിയും എടവകയിലെ അയൂബ് നഴ്‌സറിയുമാണ് ആവശ്യമായ വിത്തുകള്‍ സൗജന്യമായി നല്‍കിയത്. സ്ഥലസൗകര്യമുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജില്ലയിലുണ്ടെന്നും അവര്‍ക്ക് മാതൃകയാവുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷി ആരംഭിച്ചതെന്നും മാനന്തവാടി താഹസില്‍ദാര്‍ എന്‍ ഐ ഷാജു പറഞ്ഞു. വിളവെടുക്കുന്ന പച്ചക്കറികള്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി നല്‍കാനാണ് തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss