|    Oct 20 Fri, 2017 5:14 am
Home   >  Pravasi  >  Gulf  >  

ജൈറ്റക്‌സിന് ഇന്ന് തുടക്കം

Published : 8th October 2017 | Posted By: mi.ptk

ദുബയ് :   മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ജൈടെക്‌സ് ടെക്‌നോളജി വീക് ഇന്ന് മുതല്‍ 12 വരെ ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്ബിഷന്‍ സെന്ററില്‍ നടക്കും. ലോകമുടനീളമുള്ള നവസംരംഭകരെ ഉദ്ദേശിച്ചുള്ള ‘ജൈടെക്‌സ് ഫ്യൂചര്‍ സ്റ്റാര്‍സും’ ഇതോടനുബന്ധിച്ച് അരങ്ങേറും. വിവരവാര്‍ത്താവിനിമയ സാങ്കേതികത(ഐസിടി)യിലെ ഏറ്റവും നൂതനവും ലോകോത്തരവുമായ ഉല്‍പന്നങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ആഗോള ഐസിടി ഭൂപടത്തില്‍ വിപഌാത്മക ചലനങ്ങള്‍ സൃഷ്ടിച്ച ‘ടെക്‌ളോളജി ഗുരു’ക്കളും പരിപാടിക്കെത്തും.
ലോകത്ത് ഏറ്റവുമധികം വരുമാനമുള്ള ഇന്റര്‍നെറ്റ് കമ്പനിയായ ആമസോണ്‍.കോം ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. വെര്‍നര്‍ വോഗല്‍സിന്റെ മുഖ്യ പ്രഭാഷണത്തോടെയാണ് ഇത്തവണത്തെ ടെക്‌നോളജി വീക് ആരംഭിക്കുക. 2027ഓടെ 1 ട്രില്യന്‍ ഡോളര്‍ മൂലധനം ലക്ഷ്യമിടുന്ന ആമസോണ്‍.കോം, 1994ല്‍ എങ്ങനെ ഒരു സ്റ്റാര്‍ട്ടപ്പില്‍ നിന്നും ലോകത്തെ നാലാമത്തെ ഏറ്റവും വലിയ തൊഴിലുടമയായി വളര്‍ന്നുവെന്നത് സംബന്ധിച്ചും തങ്ങള്‍ സങ്കല്‍പിക്കുന്ന ലോകത്തെയും ഭാവിയെയും സംബന്ധിച്ചും വിശദീകരിക്കും. പ്രമുഖ സര്‍ജന്‍ ഷാഫി അഹ്മദ് തന്റെ 54 മില്യന്‍ പ്രേക്ഷകര്‍ക്കായി വിആര്‍ ലൈവ് സര്‍ജറി പ്രക്ഷേപണം നിര്‍വഹിക്കുന്നതാണ്. എന്‍ബിസി ചെയര്‍മാനും ‘പഌനറ്റര്‍ ഓഫ് ആപ്‌സ്’ ടിവി ഷോ നിര്‍മാതാവുമായ ബന്‍ സില്‍വര്‍മാന്‍, ഗ്രാമി അവാര്‍ഡ് നേടിയ നിര്‍മാതാവ് വിന്‍സ്റ്റണ്‍ ‘ഡിജെ ബഌക്കൗട്ട്’ , ബ്‌ളോക്ക് ചെയിന്‍ മ്യൂസിക് പ്രൊഡക്ഷന്‍ സ്ഥാപനമായ റെക്കോര്‍ഡ് ഗ്രാം സഹ സ്ഥാപകരും ടെക് ക്രഞ്ചിന്റെ സ്റ്റാര്‍ട്ടപ്പ് മല്‍സരത്തില്‍ ജേതാവുമായ തോമസ് എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷങ്ങളിലെ വമ്പിച്ച വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഈ വര്‍ഷവും മികച്ച പ്രദര്‍ശനം കാഴ്ച വെക്കാനാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. രാജ്യാന്തര ‘സൂപര്‍ ഇന്‍വെസ്റ്റര്‍’ സ്ഥാപനമായ ആന്‍ഡ്രീസ്സന്‍ ഹോറോവിറ്റ്‌സിലെ മാര്‍ക് ആന്‍ഡ്രീസ്സന്‍, ഫ്രാന്‍സിലെ എസ്ഇഎസ് ആന്റ് ദി യൂറോപ്യന്‍ ഇന്‍വെസ്റ്റര്‍ നെറ്റ്‌വര്‍ക്കില്‍ നിന്നുള്ള കാന്‍ഡേസ് ജോണ്‍സണ്‍, മോ എല്‍ ബിബാനി (റൈസിംഗ് ടൈഡ് ഫണ്ട്, അമേരിക്ക) എന്നിവര്‍ സംരംഭക മൂലധന മേഖലയില്‍ നിന്നുള്ള മുഖ്യാതിഥികളായി പങ്കെടുക്കും.
ഫിന്‍ലാന്റ്, ജോര്‍ജിയ, ഗ്വാട്ടിമല, ലക്‌സംബര്‍ഗ്, സിറിയ എന്നീ രാജ്യങ്ങള്‍ ഇത്തവണ ജൈടെക്‌സില്‍ നടാടെ പങ്കെടുക്കുന്നു. 4,100 പ്രദര്‍ശകരാണ് ആകെ സാന്നിധ്യമറിയിക്കുന്നത്. ‘വെര്‍ടികല്‍ ഡെയ്‌സ് കോണ്‍ഫറന്‍സി’ല്‍ 126 പ്രഭാഷകരുണ്ടാകും. റീടെയില്‍, ആരോഗ്യം, സ്മാര്‍ട്ട് നഗരങ്ങള്‍, ധനകാര്യം, ഗതാഗതം, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിങ്ങനെ എട്ടു മുഖ്യ വ്യവസായ ഘടകങ്ങളിലെ 230 സെഷനുകളില്‍ വിദഗ്ധര്‍ സംബന്ധിക്കും.
‘ജൈടെക്‌സ് ഫ്യൂചര്‍ സ്റ്റാര്‍സി’ന്റെ രണ്ടാം എഡിഷനാണിത്. 65 ശതമാനം വളര്‍ച്ച ഇപ്പോള്‍ ഈ വിഭാഗം നേടിക്കഴിഞ്ഞിട്ടുണ്ട്. 700 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികതയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. ഫാഷന്‍, സംഗീതം, സിനിമ എന്നിവക്ക് ശേഷം സക്രിയ സമ്പദ് വ്യവസ്ഥയുടെ വിഷയത്തിലേക്കും ഈ വിഭാഗം എത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് ഡോട്ട് ബ്‌ളോക്ക് ചെയിന്‍ സ്ഥാപകനും ഗ്രൂപ് സിഇഒയുമായ ബെന്‍ജി റോജേഴ്‌സ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക