|    Jan 19 Thu, 2017 4:28 pm
FLASH NEWS

ജൈന മുനി വിവാദം: ദദ്‌ലാനിക്കെതിരേ കേസെടുത്തു

Published : 30th August 2016 | Posted By: SMR

ചണ്ഡിഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഗീത സംവിധായകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ വിശാല്‍ ദദ്‌ലാനിക്കെതിരേ ഹരിയാന പോലിസ് കേസെടുത്തു. ജൈന മുനി തരുണ്‍ സാഗറിനെതിരേ ദദ്‌ലാനി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. തഹ്‌സിന്‍ പൂനവാല എന്ന ആള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അതിനിടെ, ദദ്‌ലാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജൈന മതക്കാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ഡല്‍ഹി പൊതുമരാമത്ത് മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജയിന്‍ ഇന്നലെ ചണ്ഡിഗഡില്‍ സാഗറുമായി കൂടിക്കാഴ്ച നടത്തി. അംബാല പോലിസാണ് ദദ്‌ലാനിക്കും പൂനവാലയ്ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അംബാല കന്‍ഡോണ്‍മെന്റ് സ്വദേശി പുനിത് അറോറയുടെ പരാതിയിലാണ് കേസ്.
ഹരിയാന നിയമസഭയില്‍ വെള്ളിയാഴ്ച തരുണ്‍ സാഗര്‍ നഗ്നനായി പ്രഭാഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ട്വിറ്ററില്‍ ദദ്‌ലാനി വിവാദ പരാമര്‍ശം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക