|    Aug 22 Tue, 2017 10:53 am
FLASH NEWS
Home   >  National   >  

ജൈന ക്ഷേത്രത്തില്‍ ജീന്‍സും സ്‌കേര്‍ട്ടും ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ക്ക് വിലക്ക്

Published : 29th August 2016 | Posted By: mi.ptk

jeans

ഉജ്ജയിന്‍: മധ്യപ്രദേശിലെ റിഷഭ് ദേവ് ജൈന ക്ഷേത്രത്തില്‍ ജീന്‍സ്,പാവാട തുടങ്ങിയ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല.ജീന്‍സ്, ടി ഷര്‍ട്ട്, സ്‌കേര്‍ട്ട്-ടോപ്പ്, കാപ്പിരി പാന്റ്‌സ്,ഗൗണ്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചുവരുന്ന എട്ട് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ശ്വേതാംബര്‍ ജൈന സമാജ റിഷഭദേവ് ക്ഷേത്ര ട്രസ്റ്റിന്റേതാണ് തീരുമാനം.ഭാരതീയ വേഷങ്ങള്‍ ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കൂ എന്ന് ട്രസ്റ്റ് പ്രസിഡന്റ് മഹേന്ദ്ര സിറോളിയ പറഞ്ഞു. ജീന്‍സും സ്‌കേര്‍ട്ടും പോലുള്ള വിദേശ വസ്ത്രങ്ങള്‍ ധരിച്ചെത്തുമ്പോള്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കോട്ടം സംഭവിക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക