|    May 24 Wed, 2017 8:02 am

ജേ്യാതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published : 11th August 2016 | Posted By: SMR

ആലപ്പുഴ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ജേ്യാതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ പട്ടണക്കാട് ദേശീയപാത 66ലാണ് സംഭവം. ചേര്‍ത്തല പുതിയകാവ് സ്വദേശി ശശി(70) ഉണ്ണിക്കണ്ടത്തിലാണ് മരിച്ചത്. സിന്ധ്യയുടെ കാറ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലപ്പുഴ പാതിരപ്പള്ളി കംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ കെ സി വേണുഗോപാല്‍ എംപിയുടെ പൊന്‍തൂവല്‍ മെറിറ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തി  യത്.
സംഭവത്തെ തുടര്‍ന്ന് എംപിയുടെ കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മറ്റൊരു കാറിലാണ് അദ്ദേഹം യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി സിന്ധ്യ ട്വീറ്റ് ചെയ്തു. മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് സിന്ധ്യ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day