|    Oct 24 Tue, 2017 4:09 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 11th August 2016 | Posted By: SMR

കൊച്ചി: 13ാമത് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് ‘കുഞ്ഞിരാമായണം’ അര്‍ഹമായി. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും (പത്തേമാരി), നടിക്കുള്ള അവാര്‍ഡ് നയന്‍താരയും (ഭാസ്‌കര്‍ ദി റാസ്‌കല്‍) നേടിയതായി പുരസ്‌കാര സമിതി ചെയര്‍മാന്‍  യേശുദാസന്‍, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ലിങ്കണ്‍, ജൂറി അംഗം സലാവുദ്ദീന്‍ കേച്ചേരി  എന്നിവര്‍ പറഞ്ഞു.
സിദ്ദിഖ് ആണ് മികച്ച സംവിധായകന്‍. ചലച്ചിത്ര സംവിധായകനായിരുന്ന ജേസിയുടെ 77ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളില്‍ ഈ മാസം 17ന് നടക്കുന്ന ചടങ്ങില്‍ സിനിമ, ടിവി, നാടക, സാഹിത്യ മേഖലകളിലെ അവാര്‍ഡുകളും വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങ് വിജിലന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ പി ദാസ്, ആര്‍ മോഹന്‍, അഞ്ജു ബോബി ജോര്‍ജ്, ഡയാന സില്‍വെസ്റ്റര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, പെരുമാള്‍ മുരുകന്‍ എന്നിവരെ ആദരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക