|    Apr 26 Wed, 2017 5:42 am
FLASH NEWS

ജേക്കബ് തോമസ് രാജിവയ്‌ക്കേണ്ടതില്ല: വി എസ്

Published : 20th October 2016 | Posted By: SMR

ആലപ്പുഴ: സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്നും അദ്ദേഹം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പുന്നപ്രയിലെത്തിയ വി എസ് അച്യുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കുമെന്നു കരുതുന്നില്ല. അഴിമതിക്കാരായ നേതാക്കളാണ് അദ്ദേഹത്തിനെതിരായി അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത്. അഴിമതിക്കാര്‍ക്കെതിരേയുള്ള ജേക്കബ് തോമസിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ അദ്ദേഹത്തെ പൊതുജന മധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കുകയാണ്. ഇതിനുപിന്നില്‍ ബാബുവിന്റെ സെറ്റുകാരാണ്. ഇത്തരം കുപ്രചാരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയും. അദ്ദേഹത്തിന് പദവിയില്‍ തുടരുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്നാണ് താന്‍ കരുതുന്നത്. ഇ പി ജയരാജനെതിരായ ആരോപണമാണോ ജേക്കബ് തോമസിനെ സമ്മര്‍ദത്തിലാക്കിയതെന്ന ചോദ്യത്തിന് അതെല്ലാം തള്ളുന്നതായി വിഎസ് മറുപടി നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day