|    Jun 23 Sat, 2018 5:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജേക്കബ് തോമസ് അവധി നീട്ടി

Published : 3rd May 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ് അവധി നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കി. അവധിയുടെ കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഒരുമാസം കൂടി ലീവില്‍ പ്രവേശിക്കാ ന്‍ അപേക്ഷ നല്‍കിയത്.വിജിലന്‍സ് ഹൈക്കോടതിയി ല്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജേക്കബ് തോമസിനോട് ലീവില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. ഇതിനിടെ ടി പി സെന്‍കുമാര്‍ തന്നെ ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയായി പുനര്‍നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ന ല്‍കിയ ഹരജിയില്‍ അനുകൂല ഉത്തരവുണ്ടായതോടെ സര്‍ക്കാര്‍ പുതിയ പ്രതിസന്ധിയി ല്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജേക്കബ് തോമസിനോട് ഒരുമാസം കൂടി അവധിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss