|    Jan 16 Mon, 2017 10:52 pm
FLASH NEWS

ജേക്കബ് തോമസിന് പോലിസ് മെഡല്‍

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡലിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അര്‍ഹനായി. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ വിജിലന്‍സ് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനും ലഭിച്ചു.
പി എ വര്‍ഗീസ്, ടി മോഹനന്‍ നായര്‍, കുരികേശ് മാത്യു, വി അജിത്ത്, വി വി ത്രിവിക്രമന്‍ നമ്പൂതിരി, കെ എല്‍ അനില്‍, എന്‍ ജയചന്ദ്രന്‍, ആര്‍ മഹേഷ്, എം ടി ആന്റണി എന്നിവരും സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡലിന് അര്‍ഹരായി. അഗ്‌നിശമനസേനാ വിഭാഗത്തില്‍ സ്‌റ്റേഷന്‍ ഓഫിസര്‍മാരായ കെ വാസുദേവന്‍, പി സത്യാവ വല്‍സന്‍, സുനില്‍ കുമാര്‍ എസ് എസ് എന്നിവര്‍ക്കും വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അഗ്‌നിശമനസേനയിലെ ലീഡിങ് ഫയര്‍മാന്‍ എഫ് വിജയകുമാര്‍, ഡ്രൈവര്‍ മെക്കാനിക് എ സതികുമാര്‍ എന്നിവര്‍ അര്‍ഹരായി. സിഐഎസ്എഫ് വിഭാഗത്തില്‍ അസി. സബ്ഇന്‍സ്‌പെക്ടര്‍ കെ ശ്രീകുമാരന്‍ നായര്‍, എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം നേടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 948 പോലിസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. ഏഴു പേര്‍ക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡലും 170 പേര്‍ക്ക് ധീരതയ്ക്കുള്ള പോലിസ് മെഡലും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലിന് 88 പേരും സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡലിന് 683 പേരും അര്‍ഹരായി.
രാഷ്ട്രപതിയുടെ കറക്ഷനല്‍ സര്‍വീസ് മെഡല്‍ രണ്ടുപേര്‍ക്കു ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് കറക്ഷനല്‍ സര്‍വീസ് മെഡല്‍ 17 പേര്‍ക്കും കിട്ടി.
ഇ കെ നിരഞ്ജന് ശൗര്യചക്ര
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന് ശൗര്യചക്ര. ബോംബ് നിര്‍വീര്യമാക്കുന്ന ദേശീയ സുരക്ഷാ സേനയുടെ സ്‌ക്വാഡില്‍ അംഗമായ നിരഞ്ജന്‍, പത്താന്‍കോട്ട് കൊല്ലപ്പെട്ട അക്രമിയുടെ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടകവസ്തുക്കള്‍ നീക്കംചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണു കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണു നിരഞ്ജന്‍.
രാഷ്ട്രീയ റൈഫിള്‍സിലെ അസം റെജിമെന്റിലുള്ള ഹവില്‍ദാര്‍ ഹാങ്പാന്‍ ദാദയ്ക്ക് സൈന്യത്തിലെ പരമോന്നത ബഹുമതിയായ അശോകചക്ര സമ്മാനിച്ചു. കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള നൗഗാം മേഖലയില്‍ മെയ് 26നുണ്ടായ ഏറ്റുമുട്ടലിലാണ് ദാദ കൊല്ലപ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ പിന്തുടര്‍ന്ന ദാദ കനത്ത പോരാട്ടം കാഴ്ചവയ്ക്കുകയും സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുക്കുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്നതിനു മുമ്പ് രണ്ട് അക്രമികളെ ദാദ കൊലപ്പെടുത്തി. പരിക്കേറ്റിട്ടും ഒരാളെ കീഴ്‌പ്പെടുത്തി വധിക്കുകയും ചെയ്തു.
14 ശൗര്യചക്ര, 63 സേനാമെഡല്‍, രണ്ടു നവോ സേനാ മെഡല്‍, രണ്ടു വായുസേനാ മെഡല്‍ എന്നിങ്ങനെ 82 ധീരതയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഇത്തവണ സമ്മാനിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക