|    Oct 17 Tue, 2017 9:41 am
Home   >  Todays Paper  >  page 7  >  

ജേക്കബ് തോമസിന്റെ ഭാര്യയുടെ ഭൂമി ഒഴിപ്പിക്കലിന് സ്റ്റേ

Published : 12th August 2017 | Posted By: fsq

 

മൈസൂരു: മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ ഭാര്യക്കെതിരായ ഭൂമി ഒഴിപ്പിക്കല്‍ നോട്ടീസ് കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. കുടക് ജില്ലയില്‍ മടിക്കേരി താലൂക്കിലെ ഡെയ്‌സി ജേക്കബിന്റെ പേരിലുള്ള 150 ഏക്കര്‍ ഭൂമി സംരക്ഷിതവനം കൈയേറിയതാണെന്ന് കാണിച്ച് വനംവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഒരുമാസത്തിനകം ഭൂമി ഒഴിയണമെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചത്. 1990ലാണ് ഡെയ്‌സി ജേക്കബിന്റെ പേരില്‍ 1/1സര്‍വേ നമ്പറിലുള്ള 151.03 ഏക്കര്‍ ഭൂമി വാങ്ങിയത്. 2016 ഒക്ടോബര്‍ 16ന് ഡെയ്‌സി ജേക്കബിനോട് വനഭൂമി കൈയേറിയതിന് വനംവകുപ്പ് സംരക്ഷണവിഭാഗം ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അധികൃതര്‍ 2017 ജൂലൈ ഏഴിന് വനംഭൂമി ഒഴിയാന്‍ ആവശ്യപ്പെട്ട് പുതിയ ഉത്തരവിറക്കുകയായിരുന്നു. ഒരുമാസത്തെ നോട്ടീസ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിപ്പിക്കാന്‍ ചെന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡെയ്‌സി കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതിനാല്‍ തിരിച്ച് നടപടി പൂര്‍ത്തിയാക്കാതെ പോരേണ്ടിവന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക