|    Nov 24 Fri, 2017 8:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജേക്കബ് തോമസിന്റെ ഭാര്യയുടെ 150 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു

Published : 10th August 2017 | Posted By: fsq

 

മടിക്കേരി/ തിരുവനന്തപുരം: കേരള പോലിസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ജേക്കബ് തോമസിന്റെ ഭാര്യ അനധികൃതമായി കൈവശംവച്ച 150 ഏക്കര്‍ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തു. കുടകിലെ കൊപ്പാട്ടിമല പ്രദേശത്താണ് ഏകദേശം 18.12 കോടി വിലമതിക്കുന്ന ഭൂമി ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി തോമസ് കൈയേറിയത്. 27 വര്‍ഷത്തോളമായി ഈ ഭൂമി ഇവരുടെ കൈവശമായിരുന്നു എന്നും വനംവകുപ്പ് പറഞ്ഞു. 30 വനംവകുപ്പ് ഉദ്യോഗസ്ഥരും 20 ദ്രുതകര്‍മസേനാംഗങ്ങളും ചേര്‍ന്നാണ് കൈയേറിയ സ്ഥലം ഒഴിപ്പിച്ചത്. ജേക്കബ് തോമസ് തന്റെ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരവകുപ്പില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 1990ല്‍ ഭാര്യയുടെ പേരില്‍  15ലക്ഷത്തിനു വാങ്ങിയ സ്ഥലമാണ് ഇതെന്നാണു കാണിച്ചിരിക്കുന്നത്. എന്നാല്‍ തോട്ടകൃഷിക്ക് ഉപയോഗിക്കുന്ന ഈ ഭൂമിയില്‍ നിന്ന് പ്രതിവര്‍ഷം ഇവര്‍ക്ക് 35 ലക്ഷം വരുമാനമുണ്ട്. ഡെയ്‌സി തോമസ് കൈയേറിയതാണെന്നു കാണിച്ച് വനംവകുപ്പ് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ഡെയ്‌സി  നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തു. ഇവര്‍ കൈയേറിയിരിക്കുന്നത് സംരക്ഷിത വനമാണെന്ന് കാണിച്ച് അപ്പീല്‍ തള്ളിയ കോടതി ഭൂമി വിട്ടുനല്‍കാനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക