|    Jun 29 Thu, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജേക്കബ് തോമസിന്റെ ഭാര്യക്ക് കുടകില്‍ ഭൂമി; ഒഴിയാനാവശ്യപ്പെട്ട് നോട്ടീസ്

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വനഭൂമി ഒഴിയണമെന്നാവശ്യപ്പെ് നോീസ്. കര്‍ണാടകയിലെ കുടക് ജില്ലയിലെ റിസര്‍വ് വനത്തില്‍ 151.03 ഏക്കര്‍ ഭൂമിയാണ് ഇവര്‍ക്കുള്ളത്. ഇത് ഒഴിയണമെന്നാവശ്യപ്പൊണ് മടിക്കേരി സബ്ഡിവിഷന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി രംഗനാഥന്‍ കഴിഞ്ഞ 27ന് നോീസ് നല്‍കിയിരിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് പത്രമാണ്  പുറത്തുവിത്.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഹൈക്കോടതിവരെയെത്തിയ കേസിലാണ് ഒടുവില്‍ ഒഴിയാന്‍ നോീസ് നല്‍കിയിരിക്കുന്നത്. ഭൂമി ഒഴിയണമെന്നുള്ള നോീസിന്‍മേല്‍ കുടക് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണു വനഭൂമി ഒഴിയാനാവശ്യപ്പെ് നോീസ് നല്‍കിയത്. എന്നാല്‍ മംഗലാപുരത്തെ ഹനുമാന്‍ ടുബാക്കോ കമ്പനിയില്‍ നിന്ന് 1990ല്‍ നിയമപരമായാണു താന്‍ ഭൂമി വാങ്ങിയതെന്നാണ് ഡെയ്‌സിയുടെ വിശദീകരണം. 1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചുനീക്കിയതായും വനംവകുപ്പ് ആരോപണമുണ്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച സ്വത്ത്‌വിവരങ്ങളില്‍ ജേക്കബ് തോമസ് ഈ ഭൂമിയുടെ കാര്യം കാണിച്ചിുണ്ട്. കൂടാതെ, മടിക്കേരിയിലെ കോപ്പിയില്‍ തനിക്ക് എസ്‌റ്റേറ്റ് ഉണ്ടെന്നും അതില്‍ നിന്ന് ആദായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രറി ടോം ജോസിനെതിരേ വിജിലന്‍സ് റിപോര്‍് സമര്‍പ്പിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരേ വിവിധ റിപോര്‍ുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരത്തെ തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ ഇടപാടില്‍ സര്‍ക്കാരിനു സാമ്പത്തികനഷ്ടം വരുത്തിയെന്ന ധനവകുപ്പിന്റെ പരിശോധനാ റിപോര്‍ും തൊുപിറകെ സമാനമായ ആരോപണമുള്ള എജി റിപോര്‍ും പുറത്തുവന്നിരുന്നു. ഇതിന്റെ പിന്നാലെയാണ് കുടക് ഭൂമി കൈയേറ്റം പുറത്തായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക